SCDD
Swipe

പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ ജില്ലകളിലുളള 44 ഐ റ്റി ഐകളിലായി NCVT അംഗീകാരമുളള ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് മോട്ടോർ വെഹിക്കൾ, പെയിൻ്റർ (ജനറൽ), പ്ലംബർ, വുഡ് വർക്ക് ടെക്നീഷ്യൻ, സ്വീയിംഗ് ടെക്നോളജി, വെൽഡർ, സർവ്വെയർ, ഡ്രൈവർ കം മെക്കാനിക് എന്നീ ട്രേഡുകളിലായി പരിശീലനം നല്കുന്നു. പ്രസ്തുത ട്രേഡുകളിൽ 80 % ത്തിൽ കുറയാത്ത ഹാജരോട് കൂടി പരിശീലനം പൂർത്തിയാക്കി അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിയ്ക്കുന്നവർക്ക് പ്രൊവിഷണൽ ഉൾപ്പെടെ നാഷണൽ ട്രേഡ് സർട്ടിഫിക്കേറ്റ് ലഭിയ്ക്കുന്നു. തെരെഞ്ഞെടുക്കപ്പെടുന്ന പരിശീലനാർത്ഥികൾക്ക് ഫീസ് സൌജന്യമാണ്. പട്ടികജാതി വിഭാഗത്തിലെ പരിശീലനാർത്ഥികൾക്ക് ഒന്നാം വർഷം 1000 രൂപ നിരക്കിലും, രണ്ടാം വർഷം 800 രൂപ നിരക്കിലും ലംപ്സം ഗ്രാന്റും, 800 രൂപ പ്രതിമാസ സ്റ്റൈപൻ്റം കൂടാതെ എല്ലാ പരിശീലനാർത്ഥികൾക്കും 900 രൂപ് യൂണിഫോം അലവൻസും, സ്റ്റഡി ടൂർ അലവൻസായി 3000 രൂപയും ഉച്ചഭക്ഷണവും പോഷകാഹാരവും ലഭിയ്ക്കുന്നു.

തിരുവനന്തപുരം ജില്ല മുതൽ എറണാകുളം വരെയുള്ള 21 ഐ റ്റി ഐകൾ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിലും, തൃശ്ശൂർ മുതൽ കോഴക്കോട് വരെയുളള 23 ഐ റ്റി ഐകൾ ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിലുമാണ് പ്രവർത്തിയ്ക്കുന്നത്. രാവിലെ 7.50 മുതൽ വൈകുന്നേരം 3 മണി വരെയും, 10 മണി മുതൽ 5 മണി വരെയുള്ള രണ്ട് ഷിറ്റുകളായിട്ടാണ് ഐ റ്റി ഐകൾ പ്രവർ ത്തിയ്ക്കുന്നത്. വിജയകരമായി പരിശീലനം പൂർത്തീകരിയ്ക്കുന്ന പട്ടികജാതി വിഭാഗത്തിലെ പരിശീലനാർത്ഥികൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ടൂൾ കിറ്റ് വാങ്ങുന്നതിന് നിശ്ചിത തുക ധനസഹായവും നല്കുന്നു. ദക്ഷിണമേഖലയിലെ മരിയാപുരം, പന്തളം, കുറിച്ചി, ഓച്ചിറ, ഐക്കാട് ഉത്തരമേഖലയിലെ മംഗലം, എങ്കക്കാട്, മാടായി എന്നീ ഐ റ്റി ഐകൾ MRITI കളായി പ്രവർ ത്തിയ്ക്കുന്നു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഐ റ്റി ഐകളുടെ നിലവാരമുയർത്തുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പി പി പി പദ്ധതി വകുപ്പിൻ്റെ ഐ റ്റി ഐകളിൽ നടപ്പിലാക്കിയിട്ടുണ്ട്. പ്രസ്തുത പദ്ധതിയിൽ മരിയാപുരം, പന്തളം, മംഗലം, എലത്തൂർ എന്നീ ഐ റ്റി ഐകൾ ഉൾപ്പെടുന്നു.

Contacts :

Smt. Chinnamma Samuvel
Training Officer,
SC Directorate Nandavanam,
Thiruvananthapuram
Sri.Baburajan. A
Training Inspector NorthZone,
Kozhikkodu
Sri. Muneer M
Training Inspector
SouthZone, Ayyankali Bhavan Kanakanagar,
Vellayambalam
PO Thiruvananthapuram

ITI Admission

80 % സീറ്റുകളിലും പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിശീലനാർത്ഥികൾക്കാണ് പ്രവേശനം നല്കുന്നത്. 10 % പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള പരിശീലനാർത്ഥികൾക്കം, 10 % പട്ടികജാതി പട്ടികവർഗ്ഗം ഒഴിച്ചുള്ള വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കുമായി സംവരണം ചെയ്തിരിയ്ക്കുന്നു. SSLC വിജയിച്ചവർക്കും, പരാജയപ്പെട്ടവർക്കും തത്തുല്ല്യ യോഗ്യതയുളളവർക്കും തെരെഞ്ഞെടുക്കാവുന്ന ട്രേഡുകളാണ് നിലവിലുള്ളത്. SSLC പരീക്ഷയ്ക്ക് ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് ഗ്രേസ് മാർക്ക് നല്കുന്നതാണ്. മെട്രിക് ട്രേഡുകൾക്ക് അപേക്ഷിയ്ക്കുന്നതിനുള്ള മിനിമം യോഗ്യത SSLC യാണ്. നോൺ മെട്രിക് ട്രേഡുകൾക്ക് മാത്രമേ SSLC പരാജയപ്പെട്ടവരെ പരിഗണിയ്ക്കുകയുളളു. പ്രൈവറ്റായി പരീക്ഷ എഴുതി തോറ്റവർക്ക് പ്രവേശനത്തിന് അർഹതയുണ്ടായിരിയ്ക്കുകയില്ല.

Apply Online

ക്രമ നം   ഓഫീസ് നമ്പർ വെബ്സൈറ്റ് ഇമെയിൽ മെട്രിക് ട്രേഡ് നോൺ മെട്രിക് ട്രേഡ്
തിരുവനന്തപുരം ജില്ല
1 കാഞ്ഞിരംകുളം പുല്ലുവിള പി.ഒ. നെയ്യാറ്റിൻകര 0471-2265365 www.itikanjiramkulam.kerala.gov.in [email protected]   പ്ലംബർ
2 മരിയാപുരം** മരിയാപുരം പി.ഒ. നെയ്യാറ്റിൻകര 0471-2234230 www.itimariyapuram.kerla.gov.in [email protected] 1. എം.എം.വി
2. സർവ്വേയർ
വുഡ് വർക്ക് ടെക്നിഷ്യൻ
3 കടകംപളളി മെഡിക്കൽ കോളേജ് പി.ഒ. തിരുവനന്തപുരം 0471-2552963 www.itikadakampally.kerala.gov.in [email protected]   പ്ലംബർ
4 അഞ്ചാമട കാഞ്ഞിരംപാറ പി.ഒ. തിരുവനന്തപുരം 0471-2364924 www.ititanchamada.kerala.gov.in [email protected]   1. ഇലക്ട്രീഷ്യൻ
2. ഇലക്ട്രോണിക് മെക്കാനിക്
5 ആറ്റിപ്ര, മൺവിള കുളത്തൂർ പി.ഒ. തിരുവനന്തപുരം 0471-2590187 www.itiattipra.kerala.gov.in [email protected] സർവ്വേയർ  
6 പേരുമല നെടുമങ്ങാട് പി.ഒ. തിരുവനന്തപുരം 0472-2804772 www.itiperumala.kerala.gov.in [email protected]   പ്ലംബർ
7 വർക്കല മുട്ടപ്പാലം പി.ഒ. വർക്കല 0470-2611155 www.itivarkala.kerala.gov.in [email protected] ഡ്രാഫ്റ്റ്സ്മാൻ സിവിൽ പ്ലംബർ
8 ഇടയ്ക്കോട് കോരാണി, കുറക്കട പി.ഒ. ആറ്റിങ്ങൽ തിരുവനന്തപുരം 0470-2620233 www.itiedacodu.kerala.gov.in [email protected]   പെയിൻ്റർ (ജനറൽ)
10 ശിങ്കാരത്തോപ്പ് മണക്കാട് തിരുവനന്തപുരം 0471-2457539 www.itisingarathopu.kerala.gov.in [email protected] മെക്കാനിക് മോട്ടോർ വെഹിക്കിൾ  
കൊല്ലം ജില്ല
10 ഓച്ചിറ** ഓച്ചിറ പി.ഒ കൊല്ലം 0476-2691222 www.itioachira.kerala.gov.in [email protected] ഡ്രാഫ്റ്റ്സ്മാൻ സിവിൽ പ്ലംബർ
11 കുളക്കട കുളക്കട പി.ഒ. കൊല്ലം 0474-2617830 www.itikulakkada.kerala.gov.in [email protected] 1. ഇലക്ട്രീഷ്യൻ
2. ഡ്രാഫ്റ്റ്സ്മാൻ സിവിൽ
 
12 വെട്ടിക്കവല വെട്ടിക്കവല പി.ഒ. കൊട്ടാരക്കര 0474-2404336 www.itivettikavala.kerala.gov.in [email protected]   വുഡ് വർക്ക് ടെക്നിഷ്യൻ
പത്തനംതിട്ട ജില്ല
13 ഐക്കാട് കൊടുമൺ പി.ഒ. പത്തനംതിട്ട 0473-4280771 www.itiaycadu.kerala.gov.in [email protected] ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഇലക്ട്രീഷ്യൻ  
14 പന്തളം ** മുടിയൂർക്കോണം പി.ഒ. ചേരിക്കൽ, പത്തനംതിട്ട 0473-4252243 www.itipandalam.kerala.gov.in [email protected] 14 1. മെക്കാനിക് മോട്ടോർ വെഹിക്കിൾ
2. ഇലക്ട്രീഷ്യൻ
പ്ലംബർ
ആലപ്പുഴ ജില്ല
15 മാവേലിക്കര മാവേലിക്കര പി.ഒ. ഉമ്പർനാട്, ആലപ്പുഴ 0479-2341485 www.itimavelikara.kerala.gov.in [email protected] ഇലക്ട്രോണിക് മെക്കാനിക് വുഡ് വർക്ക് ടെക്നിഷ്യൻ
16 ഹരിപ്പാട് ഹരിപ്പാട് പി.ഒ. ആലപ്പുഴ 0479-2417703 www.itiharipad.kerala.gov.in [email protected] സർവ്വേയർ  
കോട്ടയം ജില്ല
17 നെടുംകാവു വയൽ കനകപ്പലം പി.ഒ. എരുമേലി, കോട്ടയം 0482-8212844 www.itinedumkavuvayal.kerala.gov.in [email protected] ഡ്രാഫ്റ്റ്സ്മാൻ സിവിൽ  
18 കുറിച്ചി** സചിവോത്തമപുരം പി.ഒ. കോട്ടയം 0481-2435272 www.itikurichi.kerala.gov.in [email protected] ഇലക്ട്രീഷ്യൻ  
19 മാടപ്പള്ളി മാടപ്പള്ളി പി.ഒ. കോട്ടയം 0481-2473190 www.itimadapally.kerala.gov.in [email protected]   വുഡ് വർക്ക് ടെക്നിഷ്യൻ
20 മധുരവേലി ആയാംകുടി പി.ഒ. കോട്ടയം 0482-9288676 www.itimadhuraveli.kerala.gov.in [email protected]   വുഡ് വർക്ക് ടെക്നിഷ്യൻ
എറണാകുളം ജില്ല
21 ഇടപ്പള്ളി പാലാരിവട്ടം പി.ഒ. എറണാകുളം 0484-2335377 www.itiedapally.kerala.gov.in [email protected] മെക്കാനിക് മോട്ടോർ വെഹിക്കിൾ വെൽഡർ
തൃശ്ശൂർ ജില്ല
22 മായന്നൂർ മായന്നൂർ പി.ഒ., തൃശ്ശൂർ 0488-4285925 www.itimayannur.kerala.gov.in [email protected]   സ്വീയിംഗ് ടെക്നോളജി
23 എങ്കക്കാട്* * എങ്കക്കാട് പി.ഒ. തൃശ്ശൂർ 04884-234073 www.itienkakkad.kerala.gov.in [email protected] സർവ്വേയർ  
24 പുല്ലൂറ്റ് പുല്ലൂറ്റ് പി.ഒ. തൃശ്ശൂർ 0480-2805620 www.itipulloot.kerala.gov.in [email protected]   വുഡ് വർക്ക് ടെക്നിഷ്യൻ
25 വുഡ് വർക്ക് ടെക്നിഷ്യൻ ഇടത്തുരുത്തി ചൂലൂർ പി.ഒ. തൃശ്ശൂർ 0480-2870252 www.itiedathuruthy.kerala.gov.in [email protected] ഇലക്ട്രീഷ്യൻ  
26 നടത്തറ നടത്തറ പി.ഒ. തൃശ്ശൂർ 0487-2370948 www.itinadathara.kerala.gov.in [email protected]   1. വെൽഡർ
2. വുഡ് വർക്ക് ടെക്നിഷ്യൻ
27 വി.ആർ.പുരം വി.ആർ.പുരം പി.ഒ. ചാലക്കുടി, തൃശ്ശൂർ 0480-2700605 www.itivrpuram.kerala.gov.in [email protected] 1. ഡ്രാഫ്റ്റ്സ്മാൻ സിവിൽ
2. ഇലക്ട്രീഷ്യൻ
പ്ലംബർ
28 ഹെർബെർട്ട് നഗർ നെടുപുഴ പി.ഒ. തൃശ്ശൂർ 0487-2448155 www.itiherbertnagar.kerala.gov.in [email protected] ഇലക്ട്രോണിക് മെക്കാനിക്  
29 എരുമപ്പെട്ടി എരുമപ്പെട്ടി പി.ഒ. വടക്കാഞ്ചേരി, തൃശ്ശൂർ 0488-298969 www.itierumappetty.kerala.gov.in [email protected] ഡ്രാഫ്റ്റ്സ്മാൻ സിവിൽ പ്ലംബർ
30 വരവൂർ കുമരപ്പനൽ പി.ഒ. വരവൂർ വഴി തലപ്പിള്ളി, തൃശൂർ 04884-278218 www.ititvaravoor.kerala.gov.in [email protected] മെക്കാനിക് മോട്ടോർ വെഹിക്കിൾ ഡ്രൈവർ കം മെക്കാനിക് (എൽ.എം.വി)
പാലക്കാട് ജില്ല
31 പാലപ്പുറം പാലപ്പുറം പി.ഒ. ഒറ്റപ്പാലം 0466-2247124 www.itipalappuram.kerala.gov.in [email protected]   വുഡ് വർക്ക് ടെക്നിഷ്യൻ
32 മംഗലം** അഞ്ചുമൂർത്തി പി.ഒ. പാലക്കാട് 0492-2258545 www.itimangalam.kerala.gov.in [email protected] 1. ഡ്രാഫ്റ്റ്സ്മാൻ സിവിൽ
2. സർവ്വേയർ
പ്ലംബർ
33 ചിറ്റൂർ വേർകോലി പി.ഒ. കൊള്ളുപറമ്പ് 0492-3221695 www.itichittur.kerala.gov.in [email protected] സർവ്വേയർ  
മലപ്പുറം ജില്ല
34 കേരളാധീശ്വരപുരം കേരളാധീശ്വരപുരം പി.ഒ. തിരൂർ, മലപ്പുറം 0494-2581300 www.itikpuram.kerala.gov.in [email protected]   പ്ലംബർ
35 പാതായ്ക്കര പാതായ്ക്കര പി.ഒ. പെരിന്തൽമണ്ണ 0493-3226068 www.itipathaikkara.kerala.gov.in [email protected]   പ്ലംബർ
36 പൊന്നാനി പൊന്നാനി പി.ഒ. മലപ്പുറം 0494-2664170 www.itiponnani.kerala.gov.in [email protected] ഇലക്ട്രീഷ്യൻ  
37 പാണ്ടിക്കാട് മലപ്പുറം 0483-2780895 www.itipandikkad.kerala.gov.in [email protected]   ഡ്രാഫ്റ്റ്സ്മാൻ സിവിൽ
കോഴിക്കോട് ജില്ല
38 കുറവങ്ങാട് പെരുവട്ടൂർ പി.ഒ. കൊയിലാണ്ടി 0496-2621160 www.itikuruvangad.kerala.gov.in [email protected] സർവ്വേയർ പ്ലംബർ
39 എലത്തൂർ എലത്തൂർ പി.ഒ. കോഴിക്കോട് 0495-2461898 www.itielathur.kerala.gov.in [email protected] 1. മെക്കാനിക് മോട്ടോർ വെഹിക്കിൾ
2. ഡ്രാഫ്റ്റ്സ്മാൻ സിവിൽ
ഡ്രൈവർ കം മെക്കാനിക് (എൽ.എം.വി.) വുഡ് വർക്കർ ടെക്നിഷ്യൻ വെൽഡർ
40 തൂണേരി കോടഞ്ചേരി പി.ഒ. കോഴിക്കോട് ജില്ല 0496-2551301 www.itithuneri.kerala.gov.in [email protected] ഡ്രാഫ്റ്റ്സ്മാൻ സിവിൽ  
കണ്ണൂർ ജില്ല
41 മാടായി വെങ്ങര പി.ഒ. കണ്ണൂർ 0497-2877300 www.madayiiti.kerala.gov.in [email protected] 41 പെയിൻ്റർ (ജനറൽ) പ്ലംബർ
കാസർഗോഡ് ജില്ല
42 ചെറുവത്തൂർ ചെറുവത്തൂർ പി.ഒ. കാസർഗോഡ് 0467-2261425 www.iticheruvathur.kerala.gov.in [email protected]   പ്ലംബർ
43 നീലേശ്വരം നീലേശ്വരം പി.ഒ. കാസർഗോഡ് 0467-2284004 www.itineeleswaram.kerala.gov.in [email protected] ഡ്രാഫ്റ്റ്സ്മാൻ സിവിൽ  
44 លេខ ബേള പി.ഒ. കാസർഗോഡ് 04998-284140 www.itibela.kerala.gov.in [email protected]   വെൽഡർ
ദ്വിവത്സര മെട്രിക് ട്രേഡ്
ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ഇലക്ട്രീഷ്യൻ ഇലക്ട്രോണിക്സ് മെക്കാനിക് മെക്കാനിക് (മോട്ടോർ വെഹിക്കിൾ) സർവേയർ
ദ്വിവത്സര നോൺ മെട്രിക് ട്രേഡ് പെയിന്റർ ജനറൽ
ഏകവത്സര നോൺ-മെട്രിക് ട്രേഡ്
വുഡ് വർക്ക് ടെക്നിഷ്യൻ, സീവിംഗ് ടെക്നോളജി, വെൽഡർ Plumber
ആറുമാസ നോൺ മെട്രിക് ട്രേഡ് ഡ്രൈവർ കം മെക്കാനിക്