പട്ടികജാതി ജനവിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും മറ്റ് സമൂഹത്തോടൊപ്പം എത്തിക്കുക.
 
വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ മേഖലകളിൽ പട്ടികജാതി വികസന വകുപ്പ് വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും പരമ്പരാഗത പദ്ധതികൾക്ക് പുറമേ നൂതന പദ്ധതികൾ ആരംഭിക്കുകയും നടപ്പിലാക്കുകയും വേണം. പോരായ്മകൾ സമയബന്ധിതമായി പരിഷ്കരിച്ച് പ്രവർത്തന പുരോഗതി അവലോകനം ചെയ്ത ശേഷം പരിഹരിക്കണം.