SCDD
Swipe

ഇന്ത്യൻ ഭരണനയുടെ 341-ാം അനുച്ഛേദത്തിലാണ് സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നിലായ പട്ടികജാതി വിഭാഗങ്ങളെ ഉന്നമനത്തിനായിട്ടാണ് വകുപ്പ് പ്രവർത്തിച്ചു വരുന്നത്.വിവിധ കാരണങ്ങളാൽ പാർശ്വവൽക്കരിക്കപ്പെട്ട പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ പട്ടികജായി വികസന വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. പട്ടിക വിഭാഗത്തിൽപ്പെട്ട ജനതയുടെ അന്തസ്സും ജീവിതനിലവാരവും ഉയർത്തി കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിയെക്കാപ്പം അവരേയും ഉയർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളും വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.

പട്ടികജാതി സമുദായങ്ങൾക്കു പുറമേ മറ്റ് ഇതര പിന്നോക്ക സമുദായങ്ങളും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന മുന്നോക്ക സമുദായങ്ങളും പട്ടികജാതി വികസന വകുപ്പിൻ്റെ വിദ്യാഭ്യാസ പദ്ധതികളിൽ ഗുണഭോക്താക്കളാണ്.

പട്ടികജാതി വികസന വകുപ്പിൻ്റെ പ്രവർത്തനങ്ങൾ പ്രധാനമായും 6 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

  • വിദ്യാഭ്യാസ പരിപാടികൾ
  • സാമ്പത്തിക വികസന പരിപാടികൾ
  • സാമൂഹ്യ പരിപാടികൾ
  • സാംസ്ക്കാരിക പരിപാടികൾ
  • നിയമത്തെ അടിസ്ഥാനമാക്കിയുള്ള പരിപാടികൾ
  • തദ്ദേശവകരണ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന പദ്ധതികൾ

പട്ടികജാതിപിന്നാക്ക വിഭാഗ ജനസമൂഹങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കുന്നതിന് പൊതുസമൂഹത്തിന്റെ കൂട്ടായ പ്രയത്നം ആവശ്യമാണ് അതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സർക്കാറിനൊപ്പം എല്ലാവരുടെയും സഹകരണങ്ങളും ഉണ്ടാവേണ്ടതായിട്ടുമുണ്ട്.