SCDD

ദീൻദയാൽ അന്ത്യോദയ യോജന (ഡേ-എൻ.ആർ.എൽ.എം) (40 ശതമാനം സംസ്ഥാന വിഹിതം) 2501-06-198-48

CodeScheme Code WBC 359
BudgetBudget Estimate (Rs lakh) 1712.8

ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരുടെ സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് വഴി ദാരിദ്ര്യ നിർമ്മാർജ്ജനമാണ് ഈ കേന്ദ്രാവിഷ്കൃത പദ്ധതി ലക്ഷ്യമാക്കുന്നത്.സംസ്ഥാനത്ത് കുടുംബശ്രീ മിഷനെയാണ് പദ്ധതി നടത്തിപ്പിനായുള്ള നോഡൽ ഏജൻസിയായി നിയോഗിച്ചിട്ടുള്ളത്. 2024 -25 ൽ പട്ടികജാതി ഉപപദ്ധതി പ്രകാരം 1712.80 ലക്ഷം രൂപ 40 ശതമാനം സംസ്ഥാന വിഹിതമായി ഈ പദ്ധതിയ്ക്ക് വകയിരുത്തിയിരിക്കുന്നു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തോടെ ഫണ്ട് പ്രൊപ്പോസ് ചെയ്യാവുന്നതാണ്. ഗ്രാമ പഞ്ചായത്തുകൾക്കാണ് ഈ വിഹിതം വകയിരുത്തിയിരിക്കുന്നത്.