ഗ്രാമീണ മേഖലയിലെ ദരിദ്രർക്കിടയിൽ ധാരാളം ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള ഈ കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ലക്ഷ്യം. 2024-25-ൽ പട്ടികജാതി ഉപപദ്ധതി പ്രകാരം 2569.20 ലക്ഷം രൂപ 60 ശതമാനം കേന്ദ്രവിഹിതമായി ഈ പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് കുടുംബശ്രീ മിഷനെയാണ് പദ്ധതി നടത്തിപ്പിനായുള്ള നോഡൽ ഏജൻസിയായി നിയോഗിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്തുകൾക്കാണ് ഈ വിഹിതം വകയിരുത്തിയിരിക്കുന്നത്.