SCDD

പ്രധാൻ മന്ത്രി അനുസുചിത് ജാതി അഭ്യുദയ് യോജന (പി.എം -എ.ജെ.എ.വൈ.) (100% സി.എസ്.എസ്) (2225-01-102-83, 4225-01-277-84)

CodeScheme Code WBC 426
BudgetBudget Estimate (Rs lakh) 1500

കേന്ദ്രാവിഷ്കൃത പദ്ധതികളായ പ്രധാനമന്ത്രി ആദർശ് ഗ്രാം യോജന (പി.എം.എ.ജി.വൈ), ബാബു ജഗജീവൻ റാം ഛാത്രവാസ് യോജന (ബി.ജെ.ആർ.സി.വൈ), പട്ടികജാതി ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്രസഹായം (എസ്.സി.എ റ്റു എസ്.സി.എസ്.പി) എന്നിവ ലയിപ്പിച്ചാണ് പ്രധാനമന്ത്രി അനുസുചിത് ജാതി അഭ്യുദയ് യോജന (പി.എം - അജയ്) എന്ന പേരിൽ പുതിയ കേന്ദ്രപദ്ധതി രൂപീകരിച്ചിട്ടുള്ളത്.

(i) നൈപുണ്യവികസനം, വരുമാനദായക പദ്ധതികൾ, മറ്റ് സംരംഭങ്ങൾ എന്നിവയിലൂടെ അധിക തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പട്ടികജാതി വിഭാഗങ്ങളുടെ ദാരിദ്ര്യംകുറയ്ക്കുക (ii) പട്ടികജാതി വിഭാഗത്തിലെ ജനങ്ങൾ കൂടുതലുള്ള ഗ്രാമങ്ങളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ സേവനങ്ങളും ഉറപ്പാക്കി സാമൂഹിക-സാമ്പത്തിക വികസന സൂചകങ്ങൾ മെച്ചപ്പെടുത്തുക (ii) നിലവാരമുള്ള സ്ഥാപനങ്ങളിലും റസിഡൻഷ്യൽ സ്കൂളുകളിലും മതിയായ താമസസൗകര്യങ്ങൾ നൽകുന്നതിലൂടെ പട്ടികജാതി വിഭാഗങ്ങളുടെ സാക്ഷരതവർദ്ധിപ്പിക്കുകയും സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പദ്ധതിയുടെലക്ഷ്യം.

(i) പട്ടികജാതി വിഭാഗങ്ങൾ കൂടുതലുള്ള ഗ്രാമങ്ങളെ ആദർശ് ഗ്രാമമായി' വികസിപ്പിക്കുക(ii) പട്ടികജാതിക്കാരുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്കായുള്ള ജില്ലാ/സംസ്ഥാനതല പദ്ധതികൾക്കുള്ള 'ഗ്രാൻ്റ്-ഇൻ-എയ്‌ഡ്' (ii) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികജാതി വിദ്യാർത്ഥികളുടെ (ആൺകുട്ടികൾക്കുംപെൺകുട്ടികൾക്കും) വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും (iv) പദ്ധതിയുടെ നിരീക്ഷണത്തിനും വിലയിരുത്തലിനുമുള്ള സാമ്പത്തികസഹായം എന്നിവയെല്ലാമാണ് പദ്ധതിയുടെ ഘടകങ്ങൾ.

വരുമാനം സൃഷ്ടിക്കുന്നതും, നൈപുണ്യ വികസനത്തിനായുള്ളതും, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ളതുമായ വിവിധങ്ങളായ പരിപാടികൾ സംസ്ഥാന പട്ടികജാതി ഉപപദ്ധതിയുമായി സംയോജിപ്പിച്ച് പി.എം അജയ് പദ്ധതിയിലൂടെ നടപ്പിലാക്കും. പദ്ധതിക്ക് 100% ധനസഹായം നൽകുന്നത് കേന്ദ്ര സർക്കാരാണ്. 2024-25 കാലയളവിൽ പദ്ധതിയ്ക്കായി 1500.00 ലക്ഷം രൂപ കേന്ദ്ര വിഹിതമായി പ്രതീക്ഷിക്കുന്നു.