പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് വീടുകൾ നിർമ്മിച്ച് നൽകുകയാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാൻമന്ത്രി ആവാസ് യോജനയുടെ ലക്ഷ്യം. പുതിയ വീടുകൾ നിർമ്മിക്കുക. നിലവിലുള്ള വീടുകളുടെ പുനരുദ്ധാരണവും നവീകരണവും എന്നിവയാണ് ഈ പദ്ധതിയുടെ രണ്ട് ഘടകങ്ങൾ.
2024-25-ൽ 118.80 ലക്ഷം രൂപ 60 ശതമാനം കേന്ദ്ര വിഹിതമായി ഈ പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്നു. ബ്ലോക്കു് പഞ്ചായത്തുകൾക്കാണ് ഈ വിഹിതം വകയിരുത്തിയിരിക്കുന്നത്.