SCDD

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ക്ലിപ്തം - എസ്.സി.എസ്.പി (51% സംസ്ഥാന വിഹിതം)

CodeScheme Code WBC 060
BudgetBudget Estimate (Rs lakh) 1000

ഈ കേന്ദ്രാവിഷ്കൃത പദ്ധതിയിന് കീഴിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന് 51:49 അനുപാതത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഓഹരി മൂലധനം നൽകുന്നു. ഓഹരി മൂലധനത്തിന് തുല്യമായ കേന്ദ്ര വിഹിതം നേരിട്ട് കോർപ്പറേഷന് നൽകുന്നു. വരുമാനദായക പദ്ധതികൾ, തൊഴിലധിഷ്ഠിത പദ്ധതികൾ, സ്ത്രീകൾക്കായുള്ള പദ്ധതികൾ, വിവിധ മേഖലകളിലെ സാമൂഹിക ക്ഷേമ പരിപാടികൾ എന്നിവയ്ക്ക് കോർപ്പറേഷന് ധനസഹായം നൽകുന്നു. അർഹരായ പട്ടികജാതി കുടുംബങ്ങളെ കണ്ടെത്തി അവരെ സാമ്പത്തിക വികസന പദ്ധതിയിൽ പങ്കാളികളാക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളിലേക്ക് സ്പോൺസർ ചെയ്യുകയും കുറഞ്ഞ പലിശ നിരക്കിൽ പണവും സബ്സിഡികളും ലഭ്യമാക്കുന്നത് വഴി അവരുടെ തിരിച്ചടവ് ബാദ്ധ്യത കുറയ്ക്കുകയും മറ്റ് ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളിൽ അവരെ പങ്കാളികളാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ദളിത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി (DICCI) പോലുള്ള ഏജൻസികളുടെ സഹായത്താൽ പട്ടികജാതി സമുദായത്തിലെ ഊർജ്ജസ്വലരായ സംരംഭകരുടെ ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കുവാനും ലക്ഷ്യമിടുന്നു. ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവർക്കുള്ള മൈക്രോ വായ്പയ്ക്ക് തടസ്സം വരാതെ പട്ടികജാതി സംരംഭകർക്ക് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടി സഹായം നൽകാനും ഉദ്ദേശിക്കുന്നു. പ്രളയബാധിത പട്ടികജാതി കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിനും ഭവന പുനരുദ്ധാരണത്തിനും വായ്പ, കാർഷിക, ക്ഷീര മേഖലകളിലെ പ്രവർത്തനങ്ങൾക്ക് പ്രവർത്തന മൂലധനം, വ്യക്തിഗത വായ്പ എന്നിവ നൽകുന്നതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.2024-25-ൽ ഈപദ്ധതിയിലൂടെയുള്ള വിവിധ പരിപാടികൾക്കായി 1000.00 ലക്ഷം രൂപ 51 ശതമാനം സംസ്ഥാന വിഹിതമായി വകയിരുത്തുന്നു. പദ്ധതിയുടെ വിവിധ ഘടകങ്ങളിൽ, ഗുണഭോക്തൃ അധിഷ്ഠിത പദ്ധതി, വിവിധോദ്ദേശ്യ യൂണിറ്റ് ലോൺ, വാഹന വായ്പ, ചെറുകിട വായ്പാ പദ്ധതി. ലഘു വ്യവസായ യോജന, സ്ത്രീശാക്തീകരണപദ്ധതി, മഹിളാസമൃദ്ധിയോജന, സ്റ്റാർട്ട്അപ് സംരംഭകർക്കുള്ളവായ്പ, മടങ്ങിവരുന്നപ്രവാസികളുടെ പുനരധിവാസത്തിനുള്ള വായ്പ(NORKA ROOTS), വിദേശത്ത് തൊഴിൽ തേടുന്നതിനും, ഭവന നിർമ്മാണം, വിദ്യാഭ്യാസം, വിവാഹ സഹായം, വിദേശ വിദ്യാഭ്യാസം, ഭവന നവീകരണം, മൃഗസംരക്ഷണം എന്നിവയ്ക്ക് വേണ്ടിയുള്ള വായ്പയും ഉൾപ്പെടുന്നു.