സാമ്പത്തിക വികസന പരിപാടികൾ പ്രോജക്ട് അടിസ്ഥാനത്തിൽ ഏറ്റെടുക്കുന്നതിന് പട്ടികജാതി, പട്ടികവർഗ്ഗ ഫെഡറേഷൻ്റെ കീഴിൽവരുന്ന പട്ടികജാതി സഹകരണ സംഘങ്ങൾക്ക് സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വരുമാനവും തൊഴിലവസരവും സൃഷ്ടിക്കുന്ന നൽകുന്നതിന് പദ്ധതികൾ ഏറ്റെടുക്കുന്നതിനായി സ്വാശ്രയസംഘങ്ങൾക്ക് വായ്പാസൗകര്യം കുറഞ്ഞ പലിശനിരക്കിൽ അഫിലിയേറ്റഡ് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് സഹായം നൽകുന്നു.
2024-25 വർഷം 200.00 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നു. ഇതിൽ 185.00 ലക്ഷം രൂപ 37 വനിതാ സ്വയം സഹായക സംഘങ്ങൾക്ക് 5.00 ലക്ഷം രൂപ നിരക്കിൽ സഹായം നൽകുന്നതിനും, 15.00 ലക്ഷം വകയിരുത്തിയിരിക്കുന്നത്. രൂപ പദ്ധതി കോവിഡ് 19 മൂലം നടത്തിപ്പിനുമുള്ള ചെലവുകൾക്കുമാണ് ജീവനോപാധികൾ നഷ്ടമായത് പുന:സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാവുന്നതാണ്.
ഗുണഭോക്താക്കളുടെ ലിംഗാധിഷ്ടിത സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ 75 ശതമാനത്തോളം തുക വനിതകൾക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു.