പൗരവകാശ സംരക്ഷണ നിയമവും 1989-ലെ അതിക്രമങ്ങൾ തടയൽ നിയമവും നടപ്പാക്കൽ (50%സംസ്ഥാന വിഹിതം)
Scheme Code WBC 020
Budget Estimate (Rs lakh) 1500
പട്ടികജാതി പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുവാനായി പൗരാവകാശ സംരക്ഷണ നിയമവും 1989-ലെ അതിക്രമങ്ങൾ തടയൽ നിയമവും ശക്തമായി നടപ്പിലാക്കുന്നുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രങ്ങൾ, തൊട്ട്കൂടായ്മ, എന്നിവയ്ക്ക് ഈ നിയമങ്ങൾ ശിക്ഷ ഉറപ്പാക്കുന്നുണ്ട്. അതിക്രമങ്ങൾക്ക് ഇരയായവരുടെ പുനരധിവാസം, ആവശ്യമായ സഹായം എന്നിവയ്ക്കായി പ്രത്യേക കോടതി, പോലീസ് സ്റ്റേഷൻ, പട്ടികജാതിക്കാർക്കായി ഒരു പ്രൊട്ടക്ഷൻ സെൽ എന്നിവ രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.
1955- പൗരാവകാശ സംരക്ഷണ നിയമം നടപ്പാക്കലും 1989-ലെ പട്ടികജാതി പട്ടികവർഗ്ഗഅതിക്രമം തടയല് നിയമത്തിൻ്റെ കാര്യക്ഷമമായ നിർവ്വഹണവും.
പട്ടികജാതി സംരക്ഷണസെൽ, പ്രത്യേക പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നടത്തിപ്പും ശക്തിപ്പെടുത്തലും.
പ്രത്യേക കോടതികളുടെ രൂപീകരണവും നടത്തിപ്പും.
അതിക്രമങ്ങൾക്ക് ഇരയായവർക്ക് സഹായവും പുനരധിവാസവും നൽകുക.
മിശ്രവിവാഹിതരായ ദമ്പതികൾക്ക് ക്യാഷ് ഇൻസെന്റീവ്.
ബോധവത്കരണം, സാമൂഹിക ഐക്യദാർഢ്യം, സംസ്ഥാന ജില്ലാതല സെമിനാറുകൾ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പരിശീലനം, നേതൃത്വ പരിശീലവും ജാഗ്രത പരിശീലനവും, മോണിട്ടറിംഗ് എന്നിവയ്ക്ക് വേണ്ടി വരുന്ന ചെലവുകൾ.
ലീഗൽ കൗൺസിലർമാർ, ലീഗൽ അഡ്വൈസർ, കോൾ സെൻ്റർ അസിസ്റ്റന്റുമാർ എന്നിവരുടെ ഓണറേറിയം.
2024-25-ൽ ഈ പദ്ധതിക്കായി 50% സംസ്ഥാന വിഹിതമായി 1500.00 ലക്ഷം രൂപ വകയിരുത്തിയിരിയ്ക്കുന്നു. ഇതിൽ 300.00 ലക്ഷം രൂപ പ്രത്യേക കോടതികളുടെ എസ്റ്റാബ്ലിഷ്മെന്റ് ചെലവുകൾക്കും അതിൻ്റെ നടത്തിപ്പിനും വേണ്ടിയാണ് വകയിരുത്തിയിട്ടുള്ളത്.