വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കവിയാത്ത പട്ടികജാതി വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നൽകുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയ്ക്കുള്ള സംസ്ഥാന വിഹിതം നല്കുന്നതിനായുള്ള പദ്ധതിയാണിത്. കേന്ദ്രാവിഷ്കൃത പദ്ധതിയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള റീഫണ്ട് ചെയ്യാത്ത ഫീസും കോഴ്സ് ഗ്രൂപ്പിനനുസരിച്ചുള്ള അക്കാദമിക് അലവൻസും അടങ്ങുന്ന സ്കോളർഷിപ്പിൻ്റെ 40 ശതമാനം സംസ്ഥാന വിഹിതം നൽകുന്നതിനായാണ് പദ്ധതി വിഹിതം വകയിരുത്തിയിരിക്കുന്നത്. സ്കോളർഷിപ്പ് പദ്ധതിയ്ക്കുള്ള അർഹത നിശ്ചയിക്കുന്നത്. സ.ഉ.(അച്ചടി) നമ്പർ: 02/2023/SCSTDDതീയതി 05/01/2023 പ്രകാരമാണ്. 2024-25 കാലയളവിൽ പദ്ധതിയുടെ 40% സംസ്ഥാന വിഹിതമായി 7300.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. പദ്ധതിയുടെ 60% കേന്ദ്ര വിഹിതം നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പോകുന്നു.