SCDD

ഒമ്പതും പത്തും ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് (40 ശതമാനം സംസ്ഥാന വിഹിതം) 2225-01-277-50 (02)

CodeScheme Code WBC 419
BudgetBudget Estimate (Rs lakh) 800

9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും പ്രീമെട്രിക് വിദ്യാഭ്യാസ ഘട്ടത്തിലെ അവരുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുമായി അവരുടെ രക്ഷിതാക്കൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. മാതാപിതാക്കളുടെ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കവിയാത്ത വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. താഴെ പറയുന്ന കാര്യങ്ങൾ സ്കോളർഷിപ്പിൽ ഉൾപ്പെടുന്നു. I. സ്കോളർഷിപ്പും മറ്റു ഗ്രാന്റുകളും II. സ്വകാര്യ, അൺ എയ്‌ഡഡ് അംഗീകൃത സ്‌കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ആ കോഴ്സിന്റെ കാലാവധി പൂർത്തീകരിക്കുന്നതു വരെ അധിക അലവൻസുകൾ നൽകു കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.

പദ്ധതിയുടെ 40% സംസ്ഥാന വിഹിതമയി 08-25-2024ൽ 800.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. 60% കേന്ദ്ര വിഹിതം നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പോകുന്നു.