SCDD

ശുചിത്വഹീന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് (40 ശതമാനം സംസ്ഥാന വിഹിതം) 2225-01-277-49 (02)

CodeScheme Code WBC 420
BudgetBudget Estimate (Rs lakh) 12

ശുചിത്വഹീന തൊഴിലുകൾ, തുകൽ നിർമ്മാണം തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടവരുടെ മക്കൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒന്നാം ക്ലാസ്സിലോ അല്ലെങ്കിൽ പ്രിമെട്രിക് ഘട്ടത്തിലുള്ള മറ്റു ക്ലാസ്സുകളിലോ ചേർന്നിട്ടുള്ള വീട്ടിൽ താമസിച്ചു പഠിക്കുന്ന കട്ടികൾക്ക് ഈ സ്കോളർഷിപ്പ് നൽകുന്നു. അതുപോലെ മൂന്നാം ക്ലാസ്സിലോ തുടർ ക്ലാസ്സുകളിലോ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പ്രീ-മെട്രിക് ഘട്ടത്തിലുള്ള കുട്ടികൾക്കും ഈ സ്കോളർഷിപ്പ് നൽകു പത്താം ക്ലാസ്സോടു കൂടി ഈ സ്കോളർഷിപ്പ് അവസാനിക്കുന്നു. ഒരു അദ്ധ്യയന വർഷത്തിൽഈ സ്ക്കോളർഷിപ്പിൻ്റെ കാലയളവ് പത്ത് മാസമാണ്. കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.

പദ്ധതിയുടെ 40% സംസ്ഥാന വിഹിതമായി 2024-25-ൽ 12.00 ലക്ഷം രൂപ വകയിരുത്തുന്നു. 60% കേന്ദ്ര വിഹിതം നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പോകുന്നു.