SCDD

പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം

BudgetBudget Estimate (Rs lakh) 43025

പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, ക്യാഷ് അവാർഡുകൾ, പ്രത്യേക പരിശീലനങ്ങൾ, പരിഹാര പരിശീലനങ്ങൾ, പഠനയാത്രകൾ മുതലായവ ഈ പദ്ധതിയിലൂടെ നൽകിവരുന്നു. ഈ പദ്ധതിയ്ക്ക് നാല് ഉപപദ്ധതികളാണുള്ളത്. എ) വിദ്യാഭ്യാസ സഹായം ബി) പാലക്കാട് മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യ-നിർമ്മാണ പ്രവർത്തനങ്ങൾ സി) മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകൾക്കും ഹോസ്റ്റലുകൾക്കും കെട്ടിട നിർമ്മാണത്തിന് ഭൂമി വാങ്ങൽ ഡി) പോസ്റ്റ് മെട്രിക് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനുള്ള അധിക സംസ്ഥാന സഹായം. നാല് ഉപപദ്ധതികൾക്കുമായി 2024-25-ൽ 43025.00 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

എ) വിദ്യാഭ്യാസ സഹായം (2225-01-277-57)
(വിഹിതം: 23000.00 ലക്ഷം രൂപ)

Scheme Code :WBC 282

ഈ ഉപപദ്ധതിയ്ക്കായി 2024-25-ൽ 23000.00 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഉപപദ്ധതിയുടെ ഘടകങ്ങൾ താഴെ കൊടുക്കുന്നു.

  • പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിലുള്ള റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള പ്രീമെട്രിക്-പോസ്റ്റ്മെട്രിക് തലങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും/സ്കോളർഷിപ്പുകളും/ചെലവുകളും, കോഴ്സ് ഫീസും കോഴ്സുമായി ബന്ധപ്പെട്ട മറ്റെല്ലാ ചെലവുകളും, പോക്കറ്റ് മണി, പ്രീമെട്രിക്-പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പഠനയാത്ര എന്നിവയ്ക്കുള്ള ചെലവുകൾ.
  • അംഗീകൃത യൂണിവേഴ്സിറ്റി/സ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ്‌ടോപ്പുകൾ വാങ്ങുന്നതിന് ധനസഹായം നൽകുക. എം.ബി.എ. എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ. എം.സി.എ. എം.ബി.ബി.എസ്, ബി.ഡി.എസ്. ബി.എ.എം.എസ്.ബി.എച്ച്.എം.എസ്, ബി.വി.എസ്സ്.സി &എ.എച്ച്, ബി.ടെക്, ബി.ആർക്ക്, എം.ടെക്, എം.ഫിൽ, പി.എച്ച്.ഡി, കമ്പ്യൂട്ടർ അധിഷ്ഠിതമായ പോളിടെക്നിക്ക്-ഐ.റ്റി.ഐ കോഴ്സുകൾ എന്നിവ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ലാപ്പ്ടോപ്പ് വാങ്ങുന്നതിന് അർഹതയുണ്ട്. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ മെരിറ്റ്/റിസർവേഷൻ അടിസ്ഥാനത്തിൽ ഈ കോഴ്സുകൾ പഠിക്കുന്ന കുട്ടികൾക്കാണ് ഇതിന് അർഹത. ഒരു ഗുണഭോക്താവിന് ഒരു തവണ എന്ന വിധത്തിൽ നിലവിലുള്ള സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് മാത്രമേ ലാപ്പ്ടോപ്പ് നൽകുവാൻ പാടുള്ളു.
  • പഠനത്തിൽ നിലവാരം കുറഞ്ഞ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും പരിഹാര പരിശീലനവും.
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പഠനയാത്രയിൽ കുട്ടികൾക്ക് സാന്ദർഭികമായി ഉണ്ടാകുന്ന ചെലവുകൾ ഉൾപ്പെടെയുള്ള യാത്രാചെലവുകൾ സർക്കാർ നിർദ്ദേശിച്ച നിരക്കിൽ നൽകുക.
  • പ്രീമെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് സംസ്ഥാന/യൂണിവേഴ്സിറ്റി തലങ്ങളിലെ മികവിന് ക്യാഷ് അവാർഡ്.
  • നഴ്സറി സ്ക്കൂളുകൾ, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ എം.ആർ.ഐ.റ്റി.ഐ/ഐ.റ്റി.ഐ ഹോസ്റ്റലുകൾ എന്നിവയുടെ ദൈനംദിന നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും (ശമ്പളവും അലവൻസുകളും ഉൾപ്പെടെയുള്ള എസ്റ്റാബ്ലിഷ്മെൻ്റ് ചെലവുകൾ ഒഴികെ, റിപ്പയറും അറ്റകുറ്റപ്പണികളും, മാലിന്യ സംസ്ക്കരണം, ലാന്റ്റ് സ്കേപ്പിംഗ്, കടിവെള്ള വിതരണം, ശുചിത്വം, ഊർജ്ജവും അതിന്റെ ഇതര സ്രോതസ്സുകളും, ഹോസ്റ്റലുകളിലെ താൽക്കാലിക ജീവനക്കാരുടെ ഓണറേറിയം, നഴ്സറി സ്ക്കൂളുകളിൽ പ്രവേശനോത്സവം, ന്യൂട്രീഷൻ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള പോഷകാഹാരത്തിനുള്ള തുക, ഐ.ടി.ഐകളിൽ ഉച്ചഭക്ഷണവും പോഷകാഹാര പരിപാടിയും, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷൻ, ഇംഗ്ലീഷ് ഭാഷ പരിശീലന പരിപാടികൾ, വകുപ്പ് നടത്തി വരുന്ന പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളെ ആധുനിക വിദ്യാഭ്യാസം സാധ്യമാക്കുന്ന തരത്തിൽ നവീകരിക്കുന്നതിനായി ഓൺലൈൻ അഡ്മിഷൻ, വെബ് സൈറ്റ് മുതലായ ഇ-ഗവേണൻസും ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ചെലവുകൾ.
  • ഐ.ടി.ഐ-കളുടെ ആധുനികവൽക്കരണം:- വകുപ്പിൻ്റെ 44 ഐ.ടി.ഐ-കളിലുംആവശ്യമായ നിർമ്മാണ പ്രവൃത്തികൾ നടത്തുക, യന്ത്രസാമഗ്രികൾ വാങ്ങുക, താൽക്കാലിക ജിവനക്കാർക്ക് ഓണറേറിയം നൽകുക, മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ ഐ.ടി.ഐ-കളുടെ അംഗീകാരം നിലനിർത്തുകയും പുതിയ ട്രേഡുകൾക്കും അഫിലിയേഷൻ ഇല്ലാത്ത ട്രേഡുകൾക്കും അംഗീകാരം നേടിയെടുക്കുകയും ചെയ്യുക. ഡി.ജി.ഇ&ടി നിർദ്ദേശങ്ങൾക്കനുസരിച്ച് ആധുനികവൽക്കരണ പ്രവർത്തനങ്ങൾ യഥാസമയങ്ങളിൽ ചെയ്യുക, ഐ.ടി.ഐ-കളിലെ നിലവിലുള്ള ട്രേഡുകൾ നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയതും തൊഴിലധിഷ്ഠിതവുമായ ട്രേഡുകൾ ആരംഭിക്കുക, സോഫ്റ്റ് സ്കില്ലുകൾ വികസിപ്പിക്കുക, ഹ്രസ്വകാല കോഴ്സുകൾ ഉൾപ്പടെയുള്ള റിഫ്രഷർ കോഴ്സുകൾക്കുള്ള ചെലവുകൾ, നൈപുണ്യ വികസന പരിപാടികൾ, അധിക നൈപുണ്യ ആർജ്ജന പരിപാടിപോലെയുള്ള പ്രോജക്ടുകളുടെ നിർവ്വഹണം, ടൂൾ കിറ്റുകളുടെ വിതരണം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ. സംസ്ഥാന ആസൂത്രണ ബോർഡുമായി കൂടിയാലോചിച്ച് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഐ.ടി.ഐ-കളുടെ സമഗ്രമായ പഠനം നടത്തുന്നതിനുള്ള ചെലവ് ഇതിൽ നിന്നും കണ്ടെത്താവുന്നതാണ്.
  • 1 മുതൽ 4 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 'പ്രൈമറി വിദ്യാഭ്യാസ സഹായം' പദ്ധതിക്കും 5 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള "പ്രീസെക്കൻഡറി വിദ്യാഭ്യാസ സഹായം' പദ്ധതിക്കും സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് ധനസഹായം.
  • പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം, അണ്ടർ ഗാർമെന്റുകൾ, ബാഗ്, കുട, ഷൂസ്, സോക്സ്, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കുള്ള ചെലവുകൾ.
  • എല്ലാ മെഡിക്കൽ വിദ്യാർത്ഥികൾക്കും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനുള്ള ധനസഹായം.
  • ഐ.ടി.ഐ-കളിലും, പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകളിലും വാർഷിക കലാ കായികമേളകൾ വിവിധ തലങ്ങളിലായി നടത്തുന്നതിനും അത്തരം സ്ഥാപനങ്ങളിൽ സാംസ്ക്കാരിക മേളകളും ക്യാമ്പുകളും നടത്തുന്നതിനുമുള്ള സാമ്പത്തിക സഹായം.
  • വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളേജിന് ധന സഹായം നൽകുക.
  • വിദേശ വിദ്യാഭ്യാസത്തിനായുള്ള ധനസഹായവും വിവര വ്യാപന പ്രവർത്തനങ്ങളും (ശില്പശാലകൾ, യോഗങ്ങൾ തുടങ്ങിയവ).
  • ഗവൺമെന്റ് നിശ്ചയിക്കുന്ന, രക്ഷിതാക്കളുടെ വാർഷിക വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ. എഞ്ചിനീയറിംഗ് കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രാരംഭ ചെലവുകൾക്കായി യഥാക്രമം 10.000 രൂപ, 5,000 രൂപ നിരക്കിൽ ധനസഹായം നൽകുക.
  • പട്ടികജാതി വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് സാമ്പത്തിക സഹായം നൽകുക.
  • സ്വാശ്രയ മേഖലയിലെ ആർട്‌സ് ആൻ്റ് സയൻസ് കോളേജുകളിലെയും ഹയർ സെക്കൻന്ററി സ്കൂളുകളിലെയും പട്ടികജാതി വിദ്യാർത്ഥികൾക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം വിദ്യാഭ്യാസ സഹായം നൽകുക.
  • പഠന സാമഗ്രികൾ, കളിപ്പാട്ടങ്ങൾ, പോഷകാഹാരം, വസ്ത്രം, അദ്ധ്യാപകർക്കും സഹായികൾക്കും ഓണറേറിയം എന്നിവ നൽകികൊണ്ട് പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രി-പ്രൈമറി സ്കൂ‌ളുകളുടെ നടത്തിപ്പ്.
  • സന്നദ്ധ സംഘടനകളുടെ (NGO കളുടെ) നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകളിൽ താമസിക്കുന്ന പട്ടിക ജാതിക്കാരായ വിദ്യാർത്ഥികൾക്ക് ബോർഡിംഗ് ഗ്രാൻ്റ് നൽകുക.
  • പ്രീമെട്രിക് ഹോസ്റ്റലുകളിലെയും ഹൈസ്ക്കൂളുകളിലെയും അപ്പർ പ്രൈമറി ക്ലാസ്സുകളിലെയും വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ ട്യൂഷൻ നൽകുക.
  • യുവജനോത്സവങ്ങളിലും സ്പോർട്ട്സ് മീറ്റിലും എ ഗ്രേഡും 10, 12 ക്ലാസുകളിൽ എ പ്ലസും നേടിയവർ ഉൾപ്പെടെ പാഠ്യ വിഷയങ്ങളിലും പാഠ്യേതരമേഖലകളിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കും മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകൾ നേടിയവർക്കും ക്യാഷ് പ്രൈസും അവാർഡും നൽകുക.
  • അയ്യങ്കാളി ടാലന്റ് സെർച്ച് സ്കോളർഷിപ്പ് പദ്ധതി.
  • അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഹയർ സെക്കൻ്ററി തലത്തിലും അതിനു മുകളിലും, എഞ്ചിനിയറിംഗിലും മറ്റു പ്രൊഫഷണൽ കോഴ്സുകളിലും വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് സാമ്പത്തിക സഹായം.
  • അണ്ടർ ഗ്രാഡുവേറ്റ് വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി സ്കോളർ സപ്പോർട്ട് പ്രോഗ്രാം.
  • വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തിൽ മാറ്റം ഉണ്ടാക്കാനും കുട്ടികളെ ലക്ഷ്യബോധം ഉള്ളവരാക്കി മാറ്റുന്നതിനുമായി രക്ഷാകർത്താക്കൾക്ക് പ്രചോദനം നൽകുന്നതിനുള്ള പരിപാടി.
  • രാജ്യത്തെ സർക്കാർ, സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ പരിശീലനം നേടുന്ന സിവിൽ സർവ്വീസ് പരിശീലനാർത്ഥികൾക്ക് സ്കോളർഷിപ്പ്.
  • കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പരീക്ഷയിൽ പങ്കെടുക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം.
  • അക്ഷയകേന്ദ്രം വഴി വിദ്യാഭ്യാസ ധനസഹായങ്ങൾക്കായുള്ള വിവരങ്ങൾ ဧယဂ္ဂ၁ എൻട്രിനടത്തുന്നതിനുള്ള ചെലവ്.
  • പ്രകൃതി ദുരന്തത്തിന് ഇരയായവർക്ക് ടെക്സ്റ്റ് ബുക്കുകൾ, നോട്ട് ബുക്കുകൾ, ലാപ് ടോപ്പ്, പഠനമേശ എന്നീ പഠന സാമഗ്രികൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം.
  • പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് കലാമത്സരങ്ങളിലും യുവജോനോത്സവങ്ങളിലും പങ്കെടുക്കുന്നതിന് ആവശ്യമായ സംഗീത ഉപകരണങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിന് സർക്കാർ അംഗീകൃത നിരക്കിലുള്ള സഹായം.
  • സർക്കാർ ഉത്തരവ് പ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിക്കായി വകുപ്പിൻ്റെ സഹായം കണ്ടെത്തുന്നതിനുള്ള ചെലവ്.
  • "വിംഗ്‌സ്" പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫ്ലൈയിംഗ് കോഴ്സിന് സാമ്പത്തിക സഹായം നൽകുക. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ 'റെഡി-ടു-ഫ്ലൈ'കോഴ്സിന് ചേരുന്ന പട്ടികജാതി വിദ്യാർഥികൾക്ക് നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ധനസഹായം നൽകുക.

ലിംഗാധിഷ്ടിത സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ ഉപപദ്ധതിയുടെ 40 ശതമാനത്തോളം തുക വനിതകൾക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു.

ബി) പാലക്കാട് മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ (4225-01-277-89)
(വിഹിതം: 5000.00 ലക്ഷം രൂപ)

Scheme Code :WBC 282

പാലക്കാട് മെഡിക്കൽ കോളേജിലെ മെഡിക്കൽ കോളേജ് ബ്ലോക്ക്, ആശുപത്രി ബ്ലോക്ക് എന്നിവയുടെ കെട്ടിട നിർമ്മാണം, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഹോസ്റ്റൽ കെട്ടിടം, മറ്റു സിവിൽ, വൈദ്യുതീകരണ പ്രവൃത്തികൾ എന്നിങ്ങനെയുള്ള നിർമ്മാണ പ്രവൃത്തികൾ, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങുകയും സ്ഥാപിക്കുകയും ചെയ്യുക തുടങ്ങിയ പ്രവൃത്തികൾക്കുമായി 5000.00 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പ് സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരത്തിനു വിധേയമായിട്ടാണ് പ്രസ്തുത തുക വിനിയോഗിക്കേണ്ടത്. ഈ സ്ഥാപനത്തിൽ മുൻ വർഷങ്ങളിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ പൂർത്തീകരണത്തിനും ഈ തുക ഉപയോഗിക്കാവുന്നതാണ്.

സി) മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും ഹോസ്റ്റലുകൾക്കും കെട്ടിട നിർമ്മാണത്തിന് ഭൂമി വാങ്ങൽ (4225-01-277-88)
(വിഹിതം: 25.00 ലക്ഷം രൂപ)

Scheme Code :WBC 383

പുതിയ എം.ആർ.എസുകൾ, പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകൾ, നഴ്സറികൾ, ഐ.റ്റി.ഐ/ എം.ആർ.ഐ.റ്റി.ഐ ഹോസ്റ്റലുകൾ, വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക് കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനായി 25.00 ലക്ഷം രൂപ വകയിരുത്തുന്നു.

ഡി) പോസ്റ്റ് മെട്രിക് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനുള്ള അധിക സംസ്ഥാന സഹായം (2225-01-277-53)
(വിഹിതം: 15000.00 ലക്ഷം രൂപ)

Scheme Code :WBC 370

കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന കേന്ദ്ര അക്കാദമിക് അലവൻസിന്റെ നിരക്ക് സംസ്ഥാനത്തിന്റെ അക്കാദമിക് അലവൻസ് നിരക്കിന് തുല്യമാക്കുന്നതിനാവശ്യമായ അധിക തുക പ്രസ്തുത വിദ്യാർത്ഥികൾക്ക് അനുവദിക്കുന്നതിന് 2024-25 ൽ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനുള്ള അധിക സംസ്ഥാന സഹായമായി 15000.00 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി മൂലം കേന്ദ്ര പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിൽ അർഹത ഇല്ലാതായവരും, എന്നാൽ സംസ്ഥാനത്തിന്റെ നിലവിലുള്ള ഉത്തരവുകൾ പ്രകാരം അർഹതയുള്ളവരുമായ വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നൽകാനും പദ്ധതി ഉദ്ദേശിക്കുന്നു. പുതുതലമുറ കോഴ്‌സുകൾക്ക് സഹായം നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.

ലിംഗാധിഷ്ടിത സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശതമാനത്തോളം തുക വനിതകൾക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു.