SCDD

പട്ടികജാതി ഉപപദ്ധതിയിലെ പ്രത്യേക പ്രോജക്ടുകൾക്കായി പൂൾഡ് ഫണ്ട് (2225-01-800-26)

CodeScheme Code WBC 220
BudgetBudget Estimate (Rs lakh) 50

സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് പൂൾഡ് ഫണ്ട്. പൂൾഡ് ഫണ്ടിൽ നിന്നും ആവശ്യമുള്ള വകുപ്പുകൾ/സ്ഥാപനങ്ങൾ/ ഏജൻസികൾ സന്നദ്ധ സംഘടനകൾ പട്ടികജാതിക്കാരുടെ വികസനത്തിന് വേണ്ടിയുള്ള പ്രോജക്ടുകൾ, അവരുടെ ധനസഹായ വിഹിതം കൂടി ഉൾപ്പെടുത്തി, സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. പദ്ധതി നിർവ്വഹണ യോഗ്യവും അംഗീകാര യോഗ്യവുമാണെങ്കിൽ സംസ്ഥാന ആസൂത്രണ ബോർഡ് അത് പട്ടികജാതി വികസന വകുപ്പിന് നൽകുന്നതാണ്. പ്രസ്തുത പ്രോജക്ടുകൾ സംസ്ഥാനതല/സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയ്ക്കും അംഗീകാരത്തിനുമായി സമർപ്പിക്കും. പദ്ധതികൾ തയ്യാറാക്കുന്നതിനും അനുമതി നൽകുന്നതിനും നടപ്പാക്കുന്നതിനും നിലവിലുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. കോവിഡ് 19-ൻ്റെ പശ്ചാത്തലത്തിൽ ജീവനോപാധി പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉയർന്ന മുൻഗണന നൽകേണ്ടതാണ്. ഈപദ്ധതിക്ക് കീഴിൽ അനുവദിച്ചിട്ടുള്ള വിവിധ പ്രോജക്ടുകളുടെ നടത്തിപ്പിന്റെ പുരോഗതി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള ജില്ലാതല കമ്മിറ്റി വിലയിരുത്തണം.

2024-25-ൽ പട്ടികജാതിക്കാർക്കുള്ള ഉപപദ്ധതിയിൽ ഈ പദ്ധതിയ്ക്കായി 50.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.