SCDD

സാംസ്‌കാരിക പരിപാടികൾ

1) ഉല്പന്ന പ്രദർശന വിപണന മേള

അന്യംനിന്നുകൊണ്ടിരിക്കുന്ന ഗോത്രവർഗ പൈതൃകവും തനത് കലകളും സംരംക്ഷിക്കുന്ന തിനും പരമ്പരാഗത ഉല്‌പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി പട്ടികജാതി/ പട്ടികവർഗ വികസന വകുപ്പിൻ്റെയും കിർത്താഡ്‌സിൻ്റേയും സംയുക്ത ആഭിമുഖ്യ ത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഒരു വർഷം 2 സ്ഥലങ്ങളിലായി സംഘടിപ്പിക്കുന്ന ഉൽപ്പന്ന പ്രദർശന വിപണന മേള നടത്തുന്നു. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിൻറെ ഭാഗമായോ, വ്യക്തിഗതമായോ, കൂട്ടുസംരംഭങ്ങളായോ, കുടും ബശ്രീ, അയൽക്കൂട്ടങ്ങളായോ, സൊസൈറ്റികളായോ തുടങ്ങിയിട്ടുള്ള സ്ഥാപനങ്ങളിലെ ഉല്പ ന്നങ്ങൾ വിറ്റഴിക്കുന്നതിന് സംഘടിപ്പിച്ചിരിക്കുന്ന വിപണന മേളയിലെ സ്‌റ്റാൾ സൗജന്യമായി അനുവദിക്കുന്നു. ഉല്‌പന്നങ്ങൾ സ്‌റ്റാളിലെത്തിക്കുന്നതിനുള്ള വാഹന വാടക, സ്‌റ്റാളിൽ നിൽക്കു ന്നവർക്ക് പ്രതിദിന ബത്ത, ഭക്ഷണം എന്നിവ നൽകുന്നു. പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ അപേക്ഷ അയ‌ക്കേണ്ട മേൽവിലാസം: ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനക നഗർ, കവടിയാർ പി.ഒ., തിരുവനന്തപുരം - 695003

2) സർഗോത്സവം

സംസ്ഥാന സ്കൂൾ കലോത്സവം/ സ്പെഷ്യൽ സ്‌കൂൾ കലോത്സവം എന്നിവയിൽ എ ഗ്രേഡ് നേടിയ പട്ടികജാതിയിൽപ്പെട്ട കലാപ്രതിഭകൾക്ക് 10,000/- രൂപ പ്രോത്സാഹനമായി നൽകുന്ന പദ്ധതി. നിർദ്ദിഷ്‌ട അപേക്ഷയോടൊപ്പം ഫോട്ടോ, ജാതി, ആധാർ, ഐ.ഡി. കാർഡ്, നിലവിൽ പഠിക്കുന്ന സ്‌കൂളിലെ സാക്ഷ്യപത്രം; 'എ' ഗ്രേഡ് കിട്ടിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസർ, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ സമർപ്പിക്കുക.

3) ഡോ. ബി.ആർ. അംബേദ്‌കർ മാധ്യമ അവാർഡ്

പട്ടിക വിഭാഗത്തിൽ ഉൾപ്പെടുന്ന സമുദായങ്ങളെ സംബന്ധിക്കുന്ന ഏറ്റവും മികച്ച അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്. അച്ചടി മാധ്യമങ്ങളിലെ റിപ്പോർട്ടിന് 30,000/- രൂപയും ഫലകവും, ദൃശ്യമാധ്യമങ്ങളിലെ റിപ്പോർട്ടിന് 30,000/- രൂപയും ഫലകവും, റേഡിയോ റിപ്പോർട്ടിന് 15,000/- രൂപയും ഫലകവുമാണ് അവാർഡായി നൽകുന്ന ത്. ഡോ. ബി.ആർ. അംബേദ്‌കറുടെ ചരമദിനമായ ഡിസംബർ 6 നാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്. അപേക്ഷകൾ ചീഫ് പബ്ലിസിറ്റി ഓഫീസർ, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം - 695003 എന്ന വിലാസത്തിൽ സമർപ്പിക്കുക.

4) സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം

പട്ടികജാതി വിഭാഗത്തിൽപ്പെട്ട എഴുത്തുകാരുടെ കൃതികൾ പുസ്‌തകരൂപത്തിൽ അച്ചടി ക്കുന്നതിന് 40,000/- രൂപ വരെ ധനസഹായം അനുവദിക്കുന്നു. നിർദ്ദിഷ്ട‌ അപേക്ഷയോടൊപ്പം ഫോട്ടോ, മൗലികമായ രചനകളുടെ 2 കയ്യെഴുത്ത് പ്രതികൾ ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബാങ്ക് അക്കൗണ്ടിന്റെ പകർപ്പ് എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസർ, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കുക.

5) 'ഉന്നതി' ദ്വൈമാസിക (പട്ടികജാതി വികസന വകുപ്പ് പ്രസിദ്ധീകരിക്കുന്നു)

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ മുഖ പ്രസിദ്ധീകണമായ 'ഉന്നതി' രണ്ടു മാസത്തിലൊരിക്കൽ പ്രസിദ്ധീകരിച്ചുവരുന്നു. ഉന്നതി ദ്വൈമാസികയിൽ രചന കൾ ഫോട്ടോ സഹിതം അയയ്‌ക്കേണ്ട വിലാസം:

എഡിറ്റർ
'ഉന്നതി' ദ്വൈമാസിക
ചീഫ് പബ്ലിസിറ്റി ഓഫീസ്,
പട്ടികജാതി വികസന വകുപ്പ്,
അയ്യൻകാളി ഭവൻ,
കനകനഗർ, വെളളയമ്പലം
കവടിയാർ പി.ഒ, തിരുവനന്തപുരം-695003

6) സാഹിത്യ ശില്പശാല

പട്ടികജാതി-പട്ടികവർഗത്തിലും ഇതര വിഭാഗത്തിലുംപെട്ട എഴുത്തുകാരുടെ സാഹിത്യവാ സന പരിപോഷിപ്പിക്കുന്നതിനായി വർഷം തോറും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യശി ല്‌പശാല സംഘടിപ്പിക്കുന്നു. ഭാഷയുടെ വികാസപരിണാമങ്ങൾ, സാഹിത്യത്തിലെ അനു ഭവം എന്നീ വിഷയങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിനും അതുവഴി സാംസ്‌കാരിക ശാക്തീക രണം ഉറപ്പാക്കലുമാണ് ശില്പ‌ശാലയുടെ പ്രധാന ഉദ്ദേശ്യം, 18 മുതൽ 35 വയസുവരെ പ്രായ മുള്ളവർക്കാണ് ആദ്യ പരിഗണന. ആകെ 50 പേർക്ക് ശില്പ‌ശാലയിൽ പങ്കെടുക്കാം. താമസ സൗകര്യം, ഭക്ഷണം യാത്രാബത്ത എന്നിവ വകുപ്പ് നൽകുന്നു. അപേക്ഷകൾ ചീഫ് പബ്ലിസിറ്റി ഓഫീസർ, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം - 695003 എന്ന വിലാസത്തിൽ സമർപ്പിക്കുക.

7) ഡോ. ബി.ആർ. അംബേദ്‌കർ ജയന്തി

ഭരണഘടനാശില്‌പി ഡോ. ബി. ആർ. അംബേദ്‌കറുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 14-ാം തീയതി പട്ടികജാതി വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള നിയമസഭ സമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന അംബേദ്കർ പ്രതിമയിൽ എല്ലാ വർഷവും പുഷ്പാർച്ചന നടത്തുന്നു. പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസ് മുഖേനയാണ് പരിപാടി സംഘടിപ്പിക്കു ന്നത്.

8) ശ്രീ. അയ്യൻകാളി ജയന്തി

നവോത്ഥാന നായകനും അധഃസ്ഥിത ജനതയുടെ മുന്നണി പോരാളിയുമായിരുന്ന മഹാത്മ അയ്യൻകാളിയുടെ ജന്മദിനം പട്ടികജാതി വികസന വകുപ്പ് വിപുലമായ പരിപാടികളോടെ ആഘോ ഷിക്കുന്നു. അതിൻ്റെ ഭാഗമായി അയ്യൻകാളി ജയന്തി ദിനമായ ആഗസ്റ്റ് 28 ന് തിരുവനന്തപുരം വെള്ളയമ്പലത്ത് സ്ഥിതിചെയ്യുന്ന അയ്യൻകാളി പ്രതിമയിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും എല്ലാ വർഷവും നടത്തുന്നു. പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസ് മുഖേനയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അംബേദ്‌കർ ഭവൻ

ഇൻഡ്യൻ ഭരണഘടനാശില്‌പി ഡോ. ബി.ആർ. അംബേദ്കറുടെ നാമധേയത്തിൽ തിരുവ നന്തപുരത്ത് മണ്ണന്തലയിൽ അംബേദ്‌കർ ഭവൻ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനം. പട്ടികജാതിവിഭാഗക്കാരിൽ നിന്നും യുവസംരംഭകരെ കണ്ടെത്തുന്നതിനായി Start up Dreams പ്രോജക്ട്, പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങൾക്ക് സിവിൽ സർവ്വീസസ് പരീക്ഷ എഴുതു ന്നതിന് പരിശീലനം നൽകിവരുന്ന ICSETS, പട്ടികജാതി വികസനവകുപ്പിൻ്റെയും സി.ഡി.റ്റി ൻ്റേയും സംയുക്തസംരംഭമായ സൈബർശ്രീയുടെ പരിശീലനം തുടങ്ങിയവ അംബേദ്‌കർ ഭവനിൽ പ്രവർത്തി ച്ചുവരുന്നു. കൂടാതെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ എന്നീ സ്ഥാപനങ്ങളും അംബേദ്‌കർ ഭവൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു.

അയ്യൻകാളി ഭവൻ

സാമൂഹിക പരിഷ്‌കർത്താവ് മഹാത്മ അയ്യൻകാളിയുടെ നാമധേയത്തിൽ തിരുവനന്തപുരം വെള്ളയമ്പലത്ത് കനകനഗർ റോഡിൽ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയം,

അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ

  • പട്ടികജാതി വികസന വകുപ്പ് ദക്ഷിണമേഖല ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസ് (താഴത്തെ നില)
  • ചീഫ് പബ്ലിസിറ്റി ഓഫീസ്, പട്ടികജാതി വികസന വകുപ്പ് (താഴത്തെ നില)
  • അതിക്രമ നിരോധന നിയമം- കാൾ സെൻ്റർ (പട്ടികജാതി വികസന വകുപ്പ്) (താഴത്തെ നില)
  • ജില്ലാ പട്ടികജാതി വികസന ഓഫീസ് തിരുവനന്തപുരം (ഒന്നാം നില)
  • കിർത്താഡ്സ് ഫീൽഡ് സ്റ്റേഷൻ (രണ്ടാം നില)
  • കേരള സംസ്ഥാന കളിമൺ പാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ (രണ്ടാം നില)
  • പട്ടികജാതി വികസന വകുപ്പ് ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ട‌റുടെ ഓഫീസ് (രണ്ടാം നില)
  • കേരള സംസ്ഥാന പരിവർത്തിത ക്രൈസ്‌തവ ശുപാർശിത വിഭാഗ വികസന കോർപ്പ റേഷൻ റീജിയണൽ ഓഫീസ്, തിരുവനന്തപുരം (രണ്ടാം നില)
  • കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ (മൂന്നാം നില)
  • പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷൻ്റെ ജില്ലാ ഓഫീസ് (മൂന്നാംനില)
  • പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്‌ടറേറ്റ് (നാലാം നില)
  • കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ (നാലാം നില)