SCDD

നഗറുകളുടെ വികസന പദ്ധതികൾ

1) അംബേദ്കർ ഗ്രാമവികസന പരിപാടി.

ഓരോ നിയോജക മണ്ഡലത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നതും ഇരുപത്തിയഞ്ചോ അതിലധികമോ പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്നതും വികസന പ്രവർത്തനങ്ങൾ ആവശ്യമുളളതുമായ 2 ഗ്രാമങ്ങളെ വീതം തെരഞ്ഞെടുത്ത് ഓരോ ഗ്രാമങ്ങളിലും ഓരോ കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഓരോ സങ്കേതത്തിൻറേയും വികസനാവശ്യങ്ങൾ വിലയിരുത്തിയാണ് പദ്ധതി നിർവ്വഹണം നടപ്പാക്കുന്നത്. റോഡ് നിർമ്മാണം, വൈദ്യുതീകരണം, അഴുക്കുചാൽ നിർമ്മാണം, സോളാർ തെരുവ് വിളക്കുകൾ,ബയോഗ്യാസ് പ്ലാൻറ്, ഭവന പുനരുദ്ധാരണം എന്നിങ്ങനെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പരമാവധി 1 കോടി രൂപയാണ് ഈ പദ്ധതി പ്രകാരം ഒരു സങ്കേതത്തിനായി ചെലവഴിക്കുക. എം.എൽ.എ മാരുടെ നേരിട്ടുള്ള മേൽ നോട്ടത്തിലാണ് പദ്ധതി നിർവ്വഹണം.

2) വിജ്ഞാൻവാടി

പട്ടികജാതി വിദ്യാർത്ഥികളുടേയും യുവാക്കളുടേയും ഉന്നമനം ലക്ഷ്യമാക്കി ആനുകാലിക വിജ്ഞാന സമ്പാദനത്തിനും മത്സരപരീക്ഷകൾക്ക് ഓൺ ലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനും സഹായകമാകുന്ന കേന്ദ്രങ്ങളാണ് വിജ്ഞാൻവാടികൾ. ഇൻറർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ,വായനശാല എന്നിവ പട്ടികജാതിസങ്കേതങ്ങളോടനുബന്ധിച്ചാണ് സജ്ജീകരിച്ചുകൊണ്ട് വിജ്ഞാൻവാടികൾ സ്ഥാപിക്കുന്നത്. വിജ്ഞാൻവാടികളുടെ കാര്യക്ഷമമായ നടത്തിപ്പിന് 8000/- രൂപ പ്രതിമാസ ഹോണറേറിയം നിരക്കിൽ കോ-ഓർഡിനേറ്റർ മാരെ നിയമിച്ചിട്ടുണ്ട്.