മാരകമായ രോഗങ്ങൾ ബാധിച്ചവരും അത്യാഹിതങ്ങളിൽപ്പെട്ടവരുമായ 1,00,000/- രൂപയിൽ താഴെ വാർഷികവരുമാനമുള്ള പട്ടികജാതി വിഭാഗത്തിന് ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം 50,000/- രൂപ വരെ ചികിത്സാധനസഹായം അനുവദിക്കുന്നു. ഹ്യദയശസ്ത്രക്രിയ, ക്യാൻസർ,കിഡ്‌നി തകരാർ മുതലായ ഗുരുതരമായ രോഗങ്ങൾക്ക് പരമാവധി 1,00,000/-രൂപവരെ ആശുപത്രിമുഖാന്തിരം നൽകുന്നു. നിശ്ചിത ഫാറത്തിലുളള ജാതി, വരുമാനം, റേഷൻ കാർഡിന്റെ പകർപ്പ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിൻറെ പകർപ്പ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലൂടെ സൗജന്യമായി ഓൺ ലൈനായി അപേക്ഷ സമർ പ്പിക്കുന്നതിനോടൊപ്പം അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന പ്രിൻറ്സഹിതം ടി അപേക്ഷ, ബന്ധപ്പെട്ട ബ്ലോക്ക് / മുൻസിപ്പൽ /കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം.
പട്ടികജാതി കുടുംബങ്ങളിലെ ഏകവരുമാനദായകനായ വ്യക്തി മരണപ്പെട്ടാൽ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതി. സ.ഉ(കൈ)നം 85/18/പജവവിവ തീയതി22/11/2018 നം.ഉത്തരവ് പ്രകാരം 2,00,000/- രൂപ ധനസഹായമായി അനുവദിക്കുന്നു. അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ,മരണസർട്ടിഫിക്കറ്റ്, മരണപ്പെട്ട വ്യക്തി കുടുംബത്തിലെ ഏകവരുമാനദായകനായിരുന്നുവെന്ന തഹസിൽദാറുടെ സാക്ഷ്യപത്രം, റേഷൻ കാർഡിൻറെ പകർപ്പ്, ബാങ്ക് അക്കൗണ്ട് രേഖകൾ, മരണപ്പെട്ട വ്യക്തിയുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖ തുടങ്ങിയവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പൽ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് നൽകുക. മരണം നടന്ന് രണ്ട് വർ ഷത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 29 പട്ടികജാതി സങ്കേതങ്ങളോടനുബന്ധിച്ച് ഹോമിയോ ഹെൽത്ത് സെൻററുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ടരകിലോമീറ്റർ ചുറ്റളവിൽ മറ്റ് ആരോഗ്യപരിപാലനകേന്ദ്രങ്ങളില്ലാത്ത പട്ടികജാതി സങ്കേതങ്ങളാണ് ഇതിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്
തീപ്പിടുത്തം, പ്രകൃതിക്ഷാഭം തുIങ്ങിയ അIിയന്തിര സാഹചര്യങ്ങളില്‍ നാശനഷ്ടം സംഭവിക്കുന്നവര്‍ക്ക് വില്ലേജ് ഓഫീസറുതI സാക്ഷ്യപത്രത്തിന്റെ അIിസ്ഥാനത്തില്‍ 5000/- രൂപ ധനസഹായം അനുവദിക്കുന്ന പദ്ധതി. വരുമാന പരിധി 1 ലക്ഷം രൂപ