പട്ടികജാതി കോളനികളിലും സങ്കേതങ്ങളിലുമായി സംസ്ഥാനത്തൊട്ടാകെ 86 നഴ്സറി സ്കൂളുകൾ എൽ.കെ.ജി., യു.കെ.ജി. സമ്പ്രദായത്തിൽ വകുപ്പ് നടത്തിവരുന്നു. പ്രതിദിന ഫീഡിംഗ് ചാർജ്ജും യൂണിഫോമും അടങ്ങുന്ന പഠന സാമഗ്രികളും നൽകുന്നു. ഓരോ കുട്ടിക്കും 30 രൂപ പ്രതിദിന ഫീഡിംഗ് ചാർജ്, യൂണിഫോമിന് 600 രൂപ എന്നിവ നൽകുന്നു. ഓരോ നഴ്സറി സ്കൂളിലും 30 കുട്ടികൾക്ക് പ്രവേശനം നൽകുന്നു. ഇതിൽ പൊതുവിഭാഗ ത്തിൽ നിന്നും 25% വരെ കുട്ടികൾക്ക് പ്രവേശനം നൽകുന്നുണ്ട്.
വകുപ്പിന്റെ നഴ്സറി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 500/- രൂപ ലംപ്സം ഗ്രാന്റ്റ് നൽകുന്നു.
(a) ലംപ്സംഗ്രാന്റ്
സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്‌ഡഡ്/ജി വി രാജ സ്പോർട്‌സ് സ്കൂൾ/കേന്ദ്രീയ വിദ്യാലയങ്ങൾ/IHRD, ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ എന്നിവയ്ക്കു കീഴിലുള്ള ടെക്നിക്കൽ സ്കൂളുകൾ/ഡയറക്ടർ ഓഫ് ട്രെയിനിംഗ് തുടങ്ങിയവയുടെ കീഴിലുള്ള സ്കൂളുകൾ/സർക്കാർ അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ചുവടെ പറയും പ്രകാരം ലംപ്സംഗ്രാന്റ് അനുവദിക്കുന്നു.
(b) ദുർബല വിഭാഗ സ്റ്റൈപ്പന്റ്
സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്‌ഡഡ്/ജി വി രാജ സ്പോർട്‌സ് സ്കൂൾ/IHRD, ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ എന്നിവയ്ക്കു കീഴിലുള്ള ടെക്നിക്കൽ സ്കൂളുകൾ/ഡയറക്ടർ ഓഫ് ട്രെയിനിംഗ് തുടങ്ങിയവയുടെ കീഴിലുള്ള സ്കൂളുകൾ/സർക്കാർ അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതിയിലെ ദുർബല സമുദായത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി ചുവടെ പറയും പ്രകാരം പ്രതിമാസ കണക്കിലുള്ള സ്റ്റൈപ്പന്റ്റ് അനുവദിക്കുന്നു.
(c) ഫീസ് റീ-ഇംബേഴ്സസ്മെന്റ്
സംസ്ഥാനത്തെ സർക്കാർ അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ചുവടെ ചേർക്കും പ്രകാരം ആനകൂല്യം അനുവദിക്കുന്നു.
(d) വിദ്യാലയ വികാസ് നിധി
സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് കേന്ദ്രീയ വിദ്യാലയ സംഘതൻ നിശ്ചയിച്ചിട്ടുള്ള നിലവിലെ നിരക്കു പ്രകാരം കമ്പ്യൂട്ടർ ഫീസും വിദ്യാലയ വികാസ് നിധിയും അനുവദിക്കുന്നു.
(d) വിദ്യാലയ വികാസ് നിധി
സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് കേന്ദ്രീയ വിദ്യാലയ സംഘതൻ നിശ്ചയിച്ചിട്ടുള്ള നിലവിലെ നിരക്കു പ്രകാരം കമ്പ്യൂട്ടർ ഫീസും വിദ്യാലയ വികാസ് നിധിയും അനുവദിക്കുന്നു.
(e) എഡ്യൂക്കേഷൻ എയ്ഡ്
സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്‌ഡഡ്/ജി വി രാജ സ്പോർട്‌സ് സ്കൂൾ/IHRD, ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ എന്നിവയ്ക്കു കീഴിലുള്ള ടെക്നിക്കൽ സ്കൂളുകൾ/ഡയറക്ടർ ഓഫ് ട്രെയിനിംഗ് തുടങ്ങിയവയുടെ കീഴിലുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾ ക്ക് അധ്യയന വർഷാരംഭത്തിലുണ്ടാകുന്ന പഠന സംബന്ധമായ പ്രാരംഭചെലവുകൾ, ഓൺലൈൻ പഠന സംബന്ധമായ ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി ചുവടെ പറയും പ്രകാരം ആനുകൂല്യം അനുവദിക്കുന്നു.
(a). 9-10 ക്ലാസ് സെന്‍ട്രല്‍ പ്രീമെട്രിക് സ്കാളര്‍ഷിപ്പ് (Central Prematric Scholarship - Component-I)
9-10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ നിശ്ചയിച്ച നിബന്ധനകളുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് നൽകി വരുന്ന സെൻ ട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി (Prematric Scholarship for SC Students Studying ind Class IX and X) 2022-23 വർഷം മുതൽ പുതുക്കിയ കേന്ദ്രമാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 40:60 സംസ്ഥാന-കേന്ദ്ര അനുപാതത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. വരുമാന പരിധി 2,50,000/-. നിരക്കുകൾ ചുവടെ ചേർക്കുന്നു.
(b). അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് (Central Prematric Scholarship - Component-II)
അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻ ട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് [Prematric Scholarship Scheme for the children of Parents/Guardians engaged in unclean & hazardous occupation (Prematric Scholarship Component-II)] 2022-23 വർഷം മുതൽ പുതുക്കിയ കേന്ദ്രമാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 40:60 സംസ്ഥാന-കേന്ദ്ര അനു അനുപാതത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. ജാതി/ വരുമാന പരിധികളില്ല. നിരക്കുകൾ ചുവെട ചേർക്കുന്നു.
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ തൽപരരായവരും എന്നാൽ കുടുംബപരവും സാമ്പത്തികമായുമുള്ള പിന്നാക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കാൻ കഴിയാത്തവരുമായ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെൻ്റ് സ്കോളർഷിപ്പ് പദ്ധതി. പദ്ധതിയുടെ നിരക്കുകൾ ചുവടെ ചേർക്കുന്നു.
വിവിധ പരീക്ഷകൾക്ക് ഉയർന്ന മാർക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാർത്ഥികൾ ക്ക് പ്രത്യേക പ്രോത്സാഹനമായി ക്യാഷ് അവാർഡ് നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി ചുവടെ ചേർക്കുന്ന നിരക്കുകൾ പ്രകാരം അനുവദിച്ചു വരുന്നു.
കോഴ്സ് | A+ അല്ലെങ്കിൽ A ഗ്രേഡ് ഉള്ളവർക്ക് മാത്രം (മാർക്ക് ആണെങ്കിൽ 80% മുതൽ 100% വരെ) | വിവിധ വിഷയങ്ങളിൽ B ഗ്രേഡ് വരെ മാത്രം ലഭിക്കുന്നവർക്ക് (മാർക്ക് ആണെങ്കിൽ 60% മുതൽ 79% വരെ) |
---|---|---|
Distinction | First Class | |
SSLC | ₹4000/- | ₹2500/- |
SSLC | ₹4000/- | ₹2500/- |
Plus Two, VHSE, Diploma, TTC, Poltechnic തുടങ്ങിയവ | ₹6000/- | ₹3500/- |
ബിരുദതല കോഴ്സുകൾ | ₹7500/- | ₹5000/- |
പ്രൊഫഷണൽ ബിരുദ കോഴ്സുകൾ | ₹7500/- | ₹5000/- |
ബിരുദാനന്തര ബിരുദം/അതിനു മുകളിലുള്ള കോഴ്സുകൾ | ₹10000/- | ₹7000/- |
പ്രൊഫഷണൽ ബിരുദാനന്തര ബിരുദം/അതിനു മുകളിലുള്ള കോഴ്സുകൾ | ₹12000/- | ₹9000/- |
ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് ചുവടെ പറയുന്ന ഘടകങ്ങളുണ്ട്.
സർക്കാർ/യൂണിവേഴ്സിറ്റി/ഫീ റെഗുലേറ്ററി കമ്മിറ്റി അംഗീകരിച്ച നിരക്കിലുള്ള ട്യൂഷൻ ഫീസ്, എക്സാം ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ ഉൾപ്പെട്ട തുക
CSS പരിധിയിൽ (കുടുംബവാർഷിക വരുമാനം 2.50 ലക്ഷത്തിൽ താഴെയുള്ളവ) കോഴ്സ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കുകൾ ചുവടെ പറയും പ്രകാരം അനുവദിക്കുന്നു.
കാഴ്സ് ഗ്രൂപ്പ് | ഡേ സ്കോളർ | ഹോസ്റ്റലർ |
---|---|---|
ഗ്രൂപ്പ് - 1 | 13500 | 7000 |
ഗ്രൂപ്പ് - 2 | 9500 | 6500 |
ഗ്രൂപ്പ് - 2 | 9500 | 6500 |
ഗ്രൂപ്പ് - 3 | 6000 | 3000 |
ഗ്രൂപ്പ് - 4 | 4000 | 2500 |
09.01.2020 തീയതിയിലെ സ.ഉ (അച്ചടി)01/2020/SCSTD പ്രകാരം ഒരോ കോഴ്സിനും നിശ്ചയിച്ച നിരക്ക് നൽകുന്നു
കേന്ദ്രാവിഷ്കൃത പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര നിരക്കിലുള്ള അക്കാഡമിക് അലവൻസാണ് (സെൻട്രൽ അക്കാഡമിക് അലവൻസ്) ലഭിക്കുന്നത്. ഇത് സംസ്ഥാനം നിശ്ചയിച്ചിട്ടുള്ള സ്റ്റേറ്റ് അക്കാഡമിക് അലവൻ സിനേക്കാൾ കുറവാകുന്ന പക്ഷം ശേഷിക്കുന്ന തുക അഡീഷണൽ സ്റ്റേറ്റ് അലവൻസ് എന്ന പേരിൽ സംസ്ഥാനം നൽകുന്നു.
വർഷാവർഷം യു.ജി.സി അനുവദിക്കുന്ന തുകയുടെ 75% നിരക്ക്