പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് 5 സെന്‍റ് ഭൂമിയും മുനിസിപ്പല്‍/ കാര്‍പ്പറേഷന്‍ പ്രദേശത്ത് കുറഞ്ഞത് 3 സെന്‍റ് ഭൂമിയും വാങ്ങുന്നതിന് ഗ്രാമ/മുനിസിപ്പല്‍/കാര്‍പ്പറേഷനുകളില്‍ യഥാക്രമം 3,75,000/ 4,50,000/- 6,00,000/- രൂപ ഗ്രാന്‍റായി അനുവദിക്കുന്നു. ഈ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഭൂമി വാങ്ങേണ്ടതാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ലൈഫ് ലിസ്റ്റില്‍ നിന്നാണ്ഗുണഭാക്താക്കളെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍,സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുതI സാക്ഷ്യപത്രം, അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഭൂമി വാങ്ങുന്നതിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലാക്ക്/ മുനിസിപ്പല്‍/ കാര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കുക. വാര്‍ഷികവരുമാന പരിധി 50,000 രൂപയാണ്. ഗ്രാമസഭ/വാര്‍ഡ്സഭ ലിസ്റ്റ് ലഭിക്കാത്ത സ്ഥലങ്ങളില്‍ പത്രപരസ്യം മുക്ഷേàന അപേക്ഷ ക്ഷണിച്ച് ഗുണഭാക്താക്കളെ തിരഞ്ഞെടുക്കുന്നതാണ്.
50,000 രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗക്കാരുതI (വേIന്‍,നായാIി, ചക്ലിയ/ അരുന്ധതിയാര്‍,കളളാIി) പുനരധിവാസ പദ്ധതി പ്രകാരം താഴെ പറയുന്ന പദ്ധതികള്‍ക്ക് സ.ഉ(കൈ) നം. 78/2018/പജ.പവ.വിവ.തീയതി 7/11/2018 പ്രകാരം തുക അനുവദിച്ചു വരുന്നു.
ഭൂമി, വീട് എന്നിവ അനുവദിക്കുന്നത് ലൈഫ് ലിസ്റ്റിൽ നിന്നുള്ള അർഹതപ്പെട്ട ഗുണഭോക്താ ക്കൾക്കാണ്. ജാതി, വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പാലിറ്റി/കോർപ്പ റേഷൻ പട്ടികജാതി വികസന ഓഫീസർ അർഹതപ്പെട്ട ഗുണഭോക്താക്കളെ തെരഞ്ഞെടു ക്കുന്നു.
ക്ര.നം | പദ്ധതിയുടെ പേര് | അനുവദിക്കുന്ന തുക |
---|---|---|
1 | കൃഷിഭൂമി (കുറഞ്ഞത് 25 സെൻറ്) | 10,00,000/- |
2 | കമ്മ്യൂണിറ്റി പഠനമുറി (കെട്ടിടം ഉളള സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യം+ ആവർത്തന ചെലവുകൾ) | 6,80,000/- |
3 | കമ്മ്യൂണിറ്റി പഠനമുറി(കെട്ടിടം ഇല്ലാത്ത സ്ഥലങ്ങൾ) | കെട്ടിട നിർമ്മാണത്തിന് പ്രൈസ് എസ്റ്റിമേറ്റ് പ്രകാരം 3 കമ്മ്യൂണിറ്റി പഠനമുറി(കെട്ടിടം ഇല്ലാത്ത സ്ഥലങ്ങൾ) 6,80,000/- + അടിസ്ഥാന സൗകര്യം, ആവർത്തന ചെലവുകൾക്ക് |
4 | പഠനമുറി (വ്യക്തിഗതം) | 3,00,000/- |
5 | കുടിവെളളം, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ | മറ്റ് പ്രൈസ് എസ്റ്റിമേറ്റ് പ്രകാരം |
6 | നഗറുകളിലെ വീടുകളുടെ നവീകരണം / ബലപ്പെടുത്തൽ | പ്രൈസ് എസ്റ്റിമേറ്റ് പ്രകാരം |
7 | പഠനമുറി (വ്യക്തിഗതം) | 3,00,000/- |
6 | കുടിവെള്ളം, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ | പ്രൈസ് എസ്റ്റിമേറ്റ് പ്രകാരം |
7 | വീടിന്റെഅറ്റകുറ്റപ്പണികള്ക്ക് (വ്യക്തിഗതം) | 1,50,000/- |
8 | ടോയ്ലറ്റ് നിർമ്മാണം | 40,000/- |
9 | തൊഴിൽ പരിശീലനം/സ്വയം തൊഴിൽ സംരംഭം | പ്രോജക്ട്റിപ്പോർട്ട് പ്രകാരം വകുപ്പ് ഉദ്ദ്യോഗസ്ഥർ പരിശോധിച്ച് ശുപാർശ ചെയ്യുന്ന പ്രകാരമുളള തുക. |
10 | ഭൂരഹിത പുനരധിവാസം(കുറഞ്ഞത് 5 സെൻറ് ഭൂമി വാങ്ങുന്നതിന് | 5,00,000/- |
11 | ഭവനനിർമ്മാണം | 6,00,000/- |
ഭുമി, വീട് എന്നിവ അനുവദിക്കുന്നത് ലൈഫ് ലിസ്റ്റിൽ നിന്നുളള അർ ഹതപ്പെട്ട ഗുണഭോക്താക്കൾക്കാണ്. ജാതി, വരുമാനത്തിൻറെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർ അർഹതപ്പെട്ട ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് 75,000/- രൂപ വിവാഹ ധനസഹായമായി നൽകുന്നു. ജാതി, വരുമാന സർട്ടിഫിക്കറ്റ്, പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിനുള്ള സർ ട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത്, വിവാഹം നിശ്ചയിച്ചു എന്നതിനുള്ള
സമുദായ സംഘടനയുടെ/ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബ്ലോക്ക്/ മുനിസിപ്പൽ/കോർപ്പറേഷൻ/ പട്ടിക ജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. വരുമാന പരിധി 1,00,000 /-രൂപ.
മിശ്ര വിവാഹിതരായ ദമ്പതിമാർക്ക് (ഒരാൾ പട്ടികജാതിയും പങ്കാളി പട്ടികഇതര സമുദായത്തിൽപെട്ടതുമായിരിക്കണം) വിവാഹത്തെത്തുടർന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി 75,000/- രൂപ വരെ ഗ്രാൻറായി നൽകുന്നു. വിവാഹശേഷം ഒരു വർഷം കഴിഞ്ഞ് മൂന്നു വർഷത്തിനകം അപേക്ഷിക്കണം. ഭാര്യാഭർത്താക്കന്മാരുടെ ജാതി സർ ട്ടിഫിക്കറ്റുകൾ,കുടുംബ വാർഷിക വരുമാനം, സഹവാസ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കററ് എന്നിവ സഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പൽ/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർ ക്ക് സമർപ്പിക്കണം. രണ്ടു പേരുടെയും കൂടി പ്രതിവർഷ വരുമാന പരിധി-1,00,000/-
സംസ്ഥാനത്തെ ഗവ./ എയ്‌ഡഡ്/ സ്പെഷ്യൽ/ ടെക്നിക്കൽ/ കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വാർഷിക കുടുംബ വരുമാനം 63003 രൂപ വരെയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് 120 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ പഠനമുറി നിർമ്മിക്കുന്നതിന് 2,00,000/- രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി. നിലവിലുള്ള വീടിനോട് ചേർന്ന് പഠനമുറി നിർമ്മിക്കുന്ന ഈ പദ്ധതി 2017-18 വർഷം മുതൽ നടപ്പാക്കിവരുന്നു. ധനസഹായ തുക ഉപയോഗിച്ച് 120 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ പഠനമുറി നിർമ്മിച്ച് മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനും ചുവരുകൾ പ്ലാസ്റ്റർ ചെയ്യുന്നതിനും തറ ടൈൽ പാകുന്നതിനും വാതിലും, ജനലുകളും പുസ്തകം സൂക്ഷിക്കുന്നതിനുള്ള ഭിത്തിഅലമാരയും സ്ഥാപിക്കുന്നതിനും വൈദ്യുതികരിച്ച് ലൈറ്റ്, ഫാൻ എന്നിവ സ്ഥാപിക്കുന്നതിനുമായാണ് ധനസഹായം നൽകുന്നത്.
ധനസഹായ തുക 15%, 30%, 40%, 15% എന്ന നിരക്കിൽ 4 ഗഡുക്കളായി വിതരണംചെയ്യുന്നു.
പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താവിന് ആദ്യ ഗഡുവായി 30,000/- രൂപ മുൻകൂറായി അനുവദിക്കുന്നു. പ്രസ്തുത തുക ഉപയോഗിച്ച് പഠനമുറിയുടെ അടിത്തറ നിർമ്മാണം പൂർത്തീകരിക്കുമ്പോൾ രണ്ടാം ഗഡുവായി 60,000/- രൂപ അനുവദിക്കുന്നു. ടി തുക ഉപയോഗിച്ച് 63003 വാതിലും രണ്ട് പാളികളുള്ള രണ്ട് ജനലുകളും ഉൾപ്പെടെ പഠനമുറിയുടെ ലിന്റിൽ ലെവൽ വരെയുള്ള നിർമ്മാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് മൂന്നാം ഗഡുവായി 80,000/- രൂപ അനുവദിക്കുന്നു. പ്രസ്തുത തുക ഉപയോഗിച്ച് മേൽക്കൂര കോൺക്രീറ്റ് ചെയ്‌ത് ചുവരുകൾ പ്ലാസ്റ്റർ ചെയ്യുകയും, തറ ടൈൽ പാകുകയും ചെയ്‌ത ശേഷം അവസാന ഗഡുവായി 30,000/- രൂപ അനുവദിക്കുന്നു. ഇത് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കുകയും, വൈദ്യുതീകരിച്ച് ലൈറ്റ്, ഫാൻ എന്നിവ സ്ഥാപിക്കേണ്ടതുമാണ്. നിർമ്മാണത്തിൻ്റെ ഓരോ ഘട്ടവും ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസർമാർ പരിശോധിച്ച് നിശ്ചിത ഘട്ടം പണി പൂർത്തിയാക്കി എന്ന് ഉറപ്പു വരുത്തി തുക അനുവദിക്കുന്നു
12-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബത്തിനും ഒരു കിടപ്പുമുറി മാത്രമുള്ള വീടുകളിൽ താമസിക്കുന്നവർക്കും വിധവ/ വിഭാര്യൻ നയിക്കുന്ന കുടുംബങ്ങൾക്കും, മാരകമായ രോഗം ബാധിച്ച രക്ഷിതാക്കളുള്ള വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കും, പെൺകുട്ടികൾ മാത്രമുളള കുടുംബങ്ങൾക്കും, വരുമാനം കുറവുള്ളവർക്കും പദ്ധതി പ്രകാരം മുൻഗണന നൽകുന്നു. വകുപ്പിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവർക്കാണ് പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്.
സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാരുടെ ഭവന പുനരുദ്ധാരണവും പൂർത്തീകരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള സേഫ് (Secure Accommodation and Facility Enhancement) എന്ന പുതിയ പദ്ധതിയ്ക്ക് അംഗീകാരം നൽകി സ.ഉ(സാധാ) നം. 990/2022/പജ.പവ.വിവ തീയതി 27-09-2022 പ്രകാരം ഭരണാനുമതി ലഭ്യമായിരുന്നു. വിവിധ രീതിയിൽ നിർമ്മാണം ആരംഭിക്കുകയും പൂർത്തീകരിക്കാൻ സാധിക്കാത്തതും പത്ത് വർഷത്തിനുള്ളിൽ അവസാന ഗഡു കൈപ്പറ്റിയവരും കുഴിഞ്ഞ 5 വർഷത്തിനുള്ളിൽ (2010 ഏപ്രിൽ 1 നു ശേഷം) ഭവന നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ സർക്കാർ ധനസഹായം കൈപ്പറ്റാത്തവരെയുമാണ് ടി പദ്ധതിയിലേയ്ക്ക് പരിഗണിക്കുന്നത്. ഒരു ലക്ഷം രൂപവരെ വാർഷിക വരുമാന പരിധിയുള്ള പട്ടികജാതി ഗുണഭോക്താക്കൾക്ക് സമർപ്പിക്കാവുന്നതാണ്.
മേൽക്കൂര, ടോയിലെറ്റ് എന്നിവ ഇല്ലാത്ത/ പൂർത്തീകരിക്കാത്ത കുടുംബങ്ങൾക്ക് മുൻഗണന നൽകി നടപ്പിലാക്കുന്ന ടി പദ്ധതിയിൽ 2 ലക്ഷം രൂപ ഗുണഭോക്താവിന് ധനസഹായമായി അനുവദിച്ചു നൽകുന്നു. ഒന്നാം ഗഡു 50,000/- രൂപ, രണ്ടാംഗഡു 1,00,000/- രൂപ, മൂന്നാം ഗഡു 50,000/- രൂപ എന്ന ക്രമത്തിൽ ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് തുക അനുവദിച്ചു നൽകുന്നത്.