പൗരാവകാശ സംരക്ഷണ നിയമം (PCR) അതിക്രമം തടയൽ നിയമം (POA) എന്നിവ മെച്ചപ്പെട്ട രീതിയിൽ നടപ്പിലാക്കുക, അതിക്രമത്തിനിരയാകുന്ന പട്ടികജാതിക്കാർക്ക് അടിയന്തിര നിയമ സഹായം ലഭ്യമാക്കുക, കൂടാതെ ആശ്വാസ ധനസഹായം യഥാസമയം ലഭ്യമാക്കുക, ആവ ശ്യമായ മാനസിക പിന്തുണ നൽകുക, അതിക്രമവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടി കൾ സംഘടിപ്പിക്കുക, നിയമ അവബോധം നൽകുക എന്നീ ലക്ഷ്യങ്ങളോടെ പട്ടിക ജാതി വിക സന വകുപ്പ് ജ്വാല (Justice Welfare and Legal Assistance) നിയമ സഹായ സെൽ രൂപീകരിച്ചിട്ടു ണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യങ്കാളി ഭവനിൽ കാൾ സെൻറർ പ്രവർത്തിക്കുന്നു. 0471-2994717, 2994718 എന്നീ രണ്ട് ലാൻ്റ് ലൈൻ നമ്പറുകൾ മുഖേന കാൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ഒരു ലീഗൽ അഡ്വൈസർ, മൂന്ന് ലീഗൽ സെൽ കോ- ഓർഡിനേറ്റർ എന്നിവരെ കാൾ സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം ജില്ലകളിൽ ഓരോ ലീഗൽ കൗൺസിലർമാരും ജ്വാലയുടെ ഭാഗമായി സേവനം അനുഷ്‌ഠി ക്കുന്നു.
കൂടാതെ പട്ടികജാതി വിഭാഗത്തിൽപെട്ട നിയമ ബിരുദധാരികളായ യുവതി യുവാക്കൾക്ക് പ്രായോഗിക പരിശീലനം നൽകി കരിയറിൽ മികവ് കൈവരിക്കുന്നതിനും മികച്ച അഭിഭാഷക രായി രൂപപ്പെടുത്തുന്നതിലൂടെ തങ്ങളുടെ പ്രൊഫഷനിൽ ഉന്നതിയിൽ എത്തിച്ചേരുന്നതിനും അവ സരം ഒരുക്കുക, വകുപ്പിൻ്റെ നിയമാധിഷ്‌ഠിത സേവന പ്രവർത്തനങ്ങളിലും പദ്ധതികളിലും ഭാഗ ഭാഗിത്വം വഹിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ കോടതികൾ, സ്പെഷ്യൽ കോടതികൾ, ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ / ഗവണ്മെൻ്റ് പ്ലീഡർ ഓഫീസ്, DLSA, KELSA, KIRTADS എന്നിവിടങ്ങളിൽ 69 ലീഗൽ അസിസ്റ്റൻ്റുമാരെയും നിയമിച്ചിട്ടുണ്ട്.
പട്ടികജാതിക്കാരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊട്ടുകൂടായ്മ അടക്കമുള്ള അനാചാരങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്തുന്നതിനും പൗരാവകാശ സംരക്ഷണ നിയമപ്രകാരം തുക ചെലവഴിക്കുന്നു. പട്ടികജാതിക്കാരെ സംബന്ധിച്ച് മാധ്യമ റിപ്പോർട്ടുകളിൽ മികച്ചവയ്ക്ക് അവാർഡ്, ഈ നിയമത്തിൻറെ ഭാഗമായി നൽകുന്നു. മിശ്രവിവാ ഹിതർക്ക് ധനസഹായം നല്‌കുന്ന പദ്ധതിയും ഈ നിയമത്തിൻറെ അടിസ്ഥാനത്തിൽ ചെയ്തുവരുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17-ൽ പറയുന്ന "Abolition of untouchability" (തൊട്ടു കൂടായ്മ നിർത്തലാക്കൽ) എന്നതിനെ അടിസ്ഥാനമാക്കി ഇന്ത്യൻ പാർലമെൻ്റ് 11-09-1989-ൽ പാസ്സാക്കി 10-01-1990 മുതൽ നിലവിൽവന്ന നിയമമാണ് പട്ടികജാതി/പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം 1989.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17-ൽ പറയുന്ന "Untouchability" is abolished and its practice in any form is forbidden. The enforcement of any disability arising out of "Untouchability" shall be an offence punishable in accordance with law. അതായത് തൊട്ടുകൂടായ്‌മ നിർത്തലാക്കുകയും അതിന്റെ ഏതു രൂപത്തിലും ഉള്ള ആചരണം വിലക്കുകയും ചെയ്‌തിരിക്കുന്നു. തൊട്ടുകൂടായ്‌മയിൽ നിന്നും ഉളവാകുന്ന ഏതെങ്കിലും അവശത നിർബന്ധിച്ച് ഏൽപ്പിക്കുന്നത് നിയമപ്രകാരം ശിക്ഷിക്കാവുന്ന ഒരു കുറ്റമായിരിക്കുന്നതാണ്.
ഇന്ത്യയിൽ ജമ്മു-കാശ്‌മീർ ഒഴികെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ നിയമം ബാധകമാണ്. നിയമത്തിൻ്റെ chapter II ആർട്ടിക്കിൾ 3-ൽ കുറ്റകരമായ അതിക്രമ ങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമത്തിൻ്റെ പ്രധാനപ്പെട്ട പ്രത്യേകതക ളാണ്.
ഈ കമ്മിറ്റിയിൽ പട്ടികജാതി/ പട്ടികവർഗം, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പു മന്ത്രി മാർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എം.പി.മാർ, എം.എൽ.എ മാർ, സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പി, ദേശീയ പട്ടികജാതി/പട്ടികവർഗ കമ്മീ ഷൻ ഡയറക്ടറോ അല്ലെങ്കിൽ ഡെപ്യൂട്ടി ഡയറക്‌ടറോ എന്നിവർ അംഗങ്ങളും പട്ടികജാതി/ പട്ടികവർഗ വികസന വകുപ്പിൻ്റെ സെക്രട്ടറി കൺവീനറുമാണ്.
ജില്ലാ മജിസ്ട്രേറ്റുമാർ (ജില്ലാ കളക്‌ടർമാർ) അദ്ധ്യക്ഷനായുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി 3 മാസത്തിൽ ഒരിക്കൽ യോഗം ചേരണം. അതാതു ജില്ലകളിലെ ഈ നിയമവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പാണ് അവിടെ പരിശോധിക്കപ്പെടുന്നത്. ജില്ലാ മജിസ്ട്രേറ്റുമാർ രൂപീകരി ക്കുന്ന ഈ കമ്മിറ്റിയിൽ അതാതു ജില്ലകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എം.പിമാരും എം. എൽ.എ. മാരും കൂടാതെ പോലീസ് സൂപ്രണ്ട്, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മൂന്ന് സീനിയർ ഗസറ്റഡ് ഓഫീസർമാർ, പട്ടികജാതി/ പട്ടികവർഗ ജനവിഭാഗങ്ങളിൽ നിന്നും 5-ൽ കൂടാത്ത അംഗങ്ങൾ, പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാരുടെ നോൺ ഗവൺമെന്റ് ഓർഗ നൈസേഷനുകളിൽ നിന്ന് 3-ൽ കൂടാത്ത അംഗങ്ങൾ എന്നിവർ അംഗങ്ങളായിരിക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസറായിരിക്കും ഈ കമ്മിറ്റിയുടെ കൺവീനർ.
ഈ നിയമത്തിൻ്റെ നടപ്പാക്കലുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനവും വാർഷിക റിപ്പോർട്ട് ജൂലൈ ഒന്നിനു മുൻപായിത്തന്നെ കേന്ദ്ര സർക്കാരിന് അയച്ചുകൊടുക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാ രിലെ ഈ Ministry of Social Justice & Empowerment ഈ റിപ്പോർട്ടുകൾ സമാഹരിച്ച് പാർല മെന്റിന്റെ ഇരു സഭകളുടെയും മേശപ്പുറത്ത് വയ്ക്കുകയും ചെയ്യുന്നുണ്ട്.
അതിക്രമത്തിന് ഇരയാകുന്നവർക്ക് അല്ലെങ്കിൽ ആശ്രിതർക്ക് ഓരോന്നിനും ലഭിക്കേണ്ട സാമ്പ ത്തിക ആനുകൂല്യം എത്രയാണെന്നും അത് ഏത് ഘട്ടത്തിലാണ് നൽകേണ്ടതെന്നും വ്യക്തമായി ഈ നിയമത്തിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ 90,000/- രൂപ ലഭിച്ചുകൊണ്ടിരുന്നത് 1,00,000/- രൂപ യായും 75,000/- രൂപ ലഭിച്ചുകൊണ്ടിരുന്നത് 85,000/- രൂപയായും, 1,80,000/- രൂപ ലഭിച്ചു കൊണ്ടി രുന്നത് 2,00,000/- രൂപയായും, 3,75,000/- രൂപ ലഭിച്ചുകൊണ്ടിരുന്നത് 4,25,000/- രൂപയായും, 7,50,000/- രൂപ ലഭിച്ചുകൊണ്ടിരുന്നത് 8,25,000/- രൂപയായും വർദ്ധിപ്പിച്ചുകൊണ്ട് 14-04-2016 മുതൽ പ്രാബ ല്യത്തിൽ വരുത്തി കേന്ദ്ര സർക്കാർ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
അന്വേഷണത്തിനോ, ഹിയറിംഗിനോ, വിചാരണയ്‌ക്കോ ആയി താമസ സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടിവരുമ്പോൾ അതിക്രമത്തിന് ഇരയാകുന്നവർക്കും ആശ്രി തർക്കും സാക്ഷികൾക്കും അനുവദനീയമായ യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കുന്നതിന് അർഹതയുണ്ട്. ഇത് എങ്ങിനെയൊക്കെയാണ് ലഭിക്കുന്നത് എന്നതിനെ സംബന്ധിച്ച് ചട്ടം 11-ൽ വ്യക്തമായി പറയുന്നു.
ഈ നിയമപ്രകാരം എടുക്കുന്ന കേസുകളിൽ അന്വേഷണം നടത്തേണ്ടത് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിൽ കുറയാത്ത റാങ്കുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കണം. ടി ഉദ്യോഗസ്ഥൻ ഇത്തരം കേസുകൾക്ക് മുന്തിയ പരിഗണന നൽകി 60 ദിവസങ്ങൾക്കുള്ളിൽ തന്നെ അന്വേഷണം പൂർത്തി യാക്കി ചാർജ് റിപ്പോർട്ട് പ്രത്യേക കോടതിയിലോ ഈ കേസുകൾക്ക് മാത്രമായുള്ള പ്രത്യേക കോടതിയിലോ നൽകണം.
കേരളത്തിൽ എല്ലാ ജില്ലാ സെഷൻസ് കോടതികളും ഈ കേസുകൾക്കുള്ള പ്രത്യേക കോട തികളായി പരിഗണിക്കപ്പെടുന്നതിനു പുറമെ കൽപ്പറ്റയിലും മഞ്ചേരിയിലും മണ്ണാർക്കാട്ടും കൊട്ടാരക്കരയിലും പി.ഒ.എ ആക്റ്റ് പ്രകാരമുള്ള കേസുകൾക്കുമാത്രമായി പ്രത്യേക കോടതി കൾ പ്രവർത്തിക്കുന്നു കൂടാതെ തിരുവനന്തപുരത്തും നെടുമങ്ങാടും തൃശ്ശൂരിലും രണ്ട് സ്പെഷ്യൽ കോടതികൾ ആരംഭിക്കുകയുണ്ടായി. 3 എസ്.എം.എസ്. യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു. ബോധ വൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് നടപ്പിലാക്കിവരുന്നു. പോലീസ് ആസ്ഥാനത്ത് ഐ.ജി. മാർ, എസ്.പി.മാർ എന്നിവരുടെ യോഗം വിളിച്ചുചേർത്ത് ഇത്തരം കേസുകളുടെ നടത്തിപ്പിലെ പുരോഗതി ഡി.ജി.പിയും അവലോകനം നടത്തുന്നു.
ഇതിനെല്ലാം പുറമേ പട്ടികജാതി/ പട്ടികവർഗ വികസന വകുപ്പു സെക്രട്ടറിയെ നോഡൽ ഓഫീ സറായി നോമിനേറ്റ് ചെയ്‌തുകൊണ്ട് ജില്ലാ മജിസ്ട്രേറ്റുമാരുടെയും പോലീസ് സൂപ്രണ്ടുമാരുടെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഈ നിയമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കോ-ഓർഡി നേറ്റ് ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്നു. ഓരോ ത്രൈമാസ അവസാനത്തിലും നോഡൽ ഓഫീസർമാർ നടത്തുന്ന റിവ്യൂമീറ്റിംഗിൽ ഇതുമായി ബന്ധപ്പെട്ട് സർക്കാരിൽ ലഭിച്ച റിപ്പോർട്ടു കളും ഈ നിയമമനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളും പ്രത്യേകമായി കണ്ടെത്തിയി ട്ടുള്ള സ്ഥലങ്ങളിലെ നിയമപാലന സംവിധാനങ്ങളും അതിക്രമത്തിന് ഇരയായവർക്കും ആശ്രി തർക്കും നൽകിയിട്ടുള്ള ആശ്വാസ നടപടികളും അടിയന്തിരമായി നൽകേണ്ട അടിസ്ഥാന ആവ ശ്യങ്ങളും മറ്റും പരിശോധിക്കുന്നതോടൊപ്പം തന്നെ പട്ടികജാതി/ പട്ടികവർഗ നോൺ ഗവൺമെന്റൽ ഓർഗനൈസേഷനുകളുടെയും പ്രൊട്ടക്ഷൻ സെല്ലിൻ്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങൾ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ നിർദ്ദേശിക്കുന്നു.