SCDD

സാമ്പത്തിക വികസന പദ്ധതികൾ

1) സ്വയംതൊഴിൽ പദ്ധതി

വ്യക്തികൾക്ക് മൂന്ന് ലക്ഷം വരെയുള്ള വായ്‌പകൾക്ക് വായ്‌പാ തുകയുടെ 1/3 സബ്‌സിഡി അനുവദിക്കുന്ന ഈ പദ്ധതി ബാങ്കുകളുമായി ചേർന്ന് നടപ്പിലാക്കുന്നു. ബാങ്ക് അംഗീകരിക്കുന്ന ഏത് സ്വയംതൊഴിൽ സംരംഭവും തുടങ്ങാം. പ്രായം 18-50, വിദ്യാഭ്യാസ യോഗ്യത 7-ാം ക്ലാസ്സ്, വരുമാന പരിധി ബാധകമല്ല. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാന സർട്ടിഫിക്കറ്റു കൾ, പദ്ധതി റിപ്പോർട്ട്, റേഷൻകാർഡ് പകർപ്പ്, തിരച്ചറിയൽ കാർഡ് പകർപ്പ്, എസ്.ജി.എസ്.വൈ ലോൺ വാങ്ങിയിട്ടില്ല എന്ന ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബ്ലോക്ക്/ മുനിസി പ്പൽ/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് നൽകുക.

Download Application Form

2) അഭിഭാഷകർക്ക് ധനസഹായം

നിയമ വിദ്യാഭ്യാസം കഴിഞ്ഞ് എൻറോൾ ചെയ്‌ത്‌ അഭിഭാഷകനായി പരിശീലനം ചെയ്യു ന്നതിന് 3 വർഷത്തേയ്ക്ക് ധനസഹായം നൽകുന്നു.

ഒന്നാം വർഷം

1. എൻറോൾമെന്റ് ഫീസ് -9600/-

2. വസ്ത്രം വാങ്ങുന്നതിന് -4000/-

3. പുസ്ത‌കം വാങ്ങുന്നതിന് -12000/-

രണ്ടും മൂന്നും വർഷങ്ങളിൽ

1. വസ്ത്രം വാങ്ങുന്നതിന് -4000/-

2. പുസ്‌തകം വാങ്ങുന്നതിന് - 12000/-

3. മുറി വാടക (പ്രതിമാസം 500/- രൂപ നിരക്കിൽ) - 6000/-

അഭിഭാഷകനായി എൻറോൾ ചെയ്‌ത്‌ 6 മാസത്തിനകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതിസർട്ടിഫിക്കറ്റ്, എൽ.എൽ.ബിയുടെ സർട്ടിഫിക്കറ്റ്, ബാർ കൗൺസിൽ എൻറോൾമെൻറ് സാക്ഷ്യപത്രം, സീനിയർ അഭിഭാക്ഷകൻ്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കുക.

3) സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവർക്ക് അപ്രൻ്റീസ്ഷിപ്പ്.

ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് ഡിഗ്രി, എന്നിവ പാസ്സായവർക്ക് അപ്രൻറീസ്‌ഷിപ്പ്. അപേക്ഷകർ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ട താണ്. പ്രതിമാസ സ്റ്റൈപൻ്റ് നിരക്ക് 5700/- രൂപ

4) ടൂൾ കിറ്റ്

വകുപ്പിന്റെ ഐ.ടി.ഐകളിൽ വിവിധ ട്രേഡുകളിൽ വിജയകരമായി പരിശീലനം പൂർത്തീ കരിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിൻ്റെ ഭാഗ മായി പണിയായുധങ്ങൾ വാങ്ങുന്നതിന് ഗ്രാൻ്റ് നൽകുന്നു. അപേക്ഷകൾ അതാത് ഐ.റ്റി.ഐ സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ടതാണ്.

5) സ്വാശ്രയ സംഘങ്ങൾക്കും വനിതാ സംഘങ്ങൾക്കും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായ പദ്ധതി

പത്തോ അതിൽ കൂടുതലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായുള്ള സ്വാശ്രയ സംഘ ങ്ങൾക്കും 80 ശതമാനമോ അതിനുമുകളിലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായുള്ള വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 75% തുക (പരമാവധി 10 ലക്ഷം രൂപ) സംഘങ്ങളിലെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ പദ്ധതി പ്രകാരം അനുവദിച്ചു നൽകുന്നു.

  • 1. പരമാവധി 15 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പ്രോജക്‌ടുകളായിരിക്കും പരിഗണിക്കുന്നത്.
  • 2. പ്രോജക്ടു‌കളുടെ മുതൽ മുടക്കിൻ്റെ 25% തുക ബാങ്ക് ലോൺ ആയി സ്വരൂപിക്കണം.

6) വിദേശ തൊഴിൽ ധനസഹായ പദ്ധതി

വിദഗ്ധ - അവിദഗ്‌ധ തൊഴിൽ മേഖലകളിൽ അവസരം ലഭിച്ച പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട യുവതി - യുവാക്കൾക്ക് വിദേശത്തേക്കുള്ള യാത്രയ്ക്കും വിസ സംബന്ധമായ ചെലവു കൾക്കുമായി ഒരു ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. അപേക്ഷകർ ഇന്ത്യൻ പാസ്പോർട്ട്, വിദേശ തൊഴിൽ ദാതാവിൽ നിന്നും തൊഴിൽ കരാർപതം, വിസ, എയർ ടിക്കറ്റ് എന്നിവ സഹിതം അപേക്ഷ അതാത് ബ്ലോക്ക്/ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുക ളിൽ സമർപ്പിക്കേണ്ടതാണ്. വാർഷിക വരുമാനം 2,50,000/- രൂപയിൽ താഴെ വരുമാനമുള്ള 20 നും 50 നും മധ്യേ പ്രായമുള്ളതും ആദ്യമായി വിദേശയാത്ര നടത്തുന്നവർക്കും മാത്രമാണ് അപേക്ഷി ക്കുവാൻ അർഹത. ആദ്യയാത്ര നടത്തി രണ്ടു വർഷത്തിനുള്ളിൽ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ ധനസഹായത്തിനായി പരിഗണിക്കുകയുള്ളൂ.

Download Application Form