പദ്ധതികൾ
പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് കൊമേഴ്സ്യൽ പൈലറ്റ് കോഴ്സിന് പരിശീലനം നൽകാൻ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ് 'വിങ്സ്'.
തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ ഓരോ അദ്ധ്യയന വർഷവും 3 പട്ടികജാതി വിദ്യാർത്ഥികൾക്കും 2 പട്ടികവർഗ വിദ്യാർത്ഥികൾക്കും 1 ഒ.ഇ.സി. വിദ്യാർത്ഥിക്കും കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ് പഠനത്തിനായി സ്കോളർഷിപ്പ് നൽകും.
രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമി നടത്തുന്ന യോഗ്യതാ പരീക്ഷയിൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉയർന്ന റാങ്കോടുകൂടി യോഗ്യത നേടുന്നവരിൽ ഏറ്റവും കുറവ് വരുമാന മുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിയാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം (വിഷൻ)
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് മെഡിക്കൽ / എഞ്ചിനീയറിംഗ് പരീക്ഷയ്ക്ക് ദീർഘകാല കോച്ചിംഗിന് 20,000/- രൂപ വരെ ധനസഹായം നൽകുന്നു. ജില്ലാ പട്ടികജാതി വികസന ഓഫീസറും ജില്ലാ കളക്ടറും അടങ്ങുന്ന സമിതി തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായം അനുവദിക്കുന്നതാണ്. രക്ഷിതാക്കളുടെ വാർഷിക വരുമാന പരിധി 6,00,000/-ലക്ഷം രൂപ. അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നൽകണം. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം.
പ്ലസ് ടു പഠനത്തിനു ശേഷമുള്ള എൻട്രൻസ് കോച്ചിംഗ് പരിശീലനം* പ്ലസ് ടു. VHSC പഠനത്തിനുശേഷം മെഡിക്കൽ എൻജിനീയറിങ് കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്ക് ഒരു വർഷത്തെ പരിശീലനത്തിനായി 54000 രൂപ അനു അനുവദിച്ചു നൽകുന്നതാണ് ഈ പദ്ധതി
 
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ പരിശീലനം നൽകുനത്തിനായി വകുപ്പ് ആവിഷ്കരിച്ച് നച്ച് ടപ്പിലാക്കി വരുന്ന പദ്ധതിയാണ് 'ലക്ഷ്യസ്കോളർഷിപ്പ്' പദ്ധതി. വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള സ്വയം ഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി (ICSETS) മുഖേനയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
പദ്ധതി പ്രകാരം ICSETS മുഖേന നടത്തുന്ന ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുത്ത് എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ പാസ്സായി തെരഞ്ഞെടുക്കുന്ന റാങ്ക് പട്ടികയിൽ നിന്നും ആദ്യ 60 റാങ്കിൽ വരുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ ആദ്യ 10 റാങ്കുകാർക്ക് കേരളത്തിനകത്തോ പുറത്തോ ഉള്ള മികച്ച സ്ഥാപനങ്ങളിൽ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നടത്തുന്നതിനും ബാക്കി 50 റാങ്കുകാർക്ക് കേരളത്തിനകത്തുള്ള സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നതിനുമാണ് ധനസഹായം അനുവദിക്കുന്നത്. കൂടാതെ റാങ്ക് ലിസ്റ്റിൽ ബാക്കിയുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികളിൽ നിന്നും നിശ്ചിത എണ്ണം വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത് കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി നടത്തുന്നപരിശീലന പദ്ധതിയിൽ പരിശീലനം നടത്തുന്നതിനും വകുപ്പ് അവസരം നൽകി വരുന്നുണ്ട്