പദ്ധതികൾ
വ്യക്തികൾക്ക് 3 ലക്ഷം വരെയുള്ള വായ്പകൾക്കും ഗ്രൂപ്പുകൾക്ക് 10 ലക്ഷം വരെയുള്ള വായ്പകൾക്കും വായ്പാ തുകയുടെ 1/3 സബ്സിഡി നൽകുന്നു.. പദ്ധതി ബാങ്കുകളുമായിച്ചേർന്ന് നടപ്പിലാക്കുന്നു. ബാങ്ക് അംഗീകരിക്കുന്ന ഏത് സ്വയം തൊഴിൽ സംരംഭവും തുടങ്ങാം. പ്രായം 18-50, വിദ്യാഭ്യാസ യോഗ്യത- 7-ാം ക്ലാസ്സ്, വരുമാന പരിധി ബാധകമല്ല. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ,പദ്ധതി റിപ്പോർട്ട്, റേഷൻകാർഡ് പകർപ്പ്, തിരിച്ചറിയൽ കാർഡ് പകർപ്പ്, എസ്. ജി. എസ്. വൈ ലോൺ വാങ്ങിയിട്ടില്ല എന്ന ബന്ധപ്പെട്ട ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ  സഹിതം ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.
പത്തോ അതിൽ കൂടുതലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായുള്ള സ്വാശ്രയസംഘങ്ങൾക്കും 80 ശതമാനമോ അതിനുമുകളിലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായുള്ള വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രോജക്ട് റിപ്പോർട്ടിന്റെ അടി സ്ഥാനത്തിൽ 75% തുക (പരമാവധി 10 ലക്ഷം രൂപ) സംഘങ്ങളിലെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ പദ്ധതിപ്രകാരം അനുവദിച്ചു നൽകുന്നു.
1. പരമാവധി 15 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പ്രോജക്ടുകളായിരിക്കും പരിഗണിക്കുന്നത്.
2. പ്രോജക്ടുകളുടെ മുതൽമുടക്കിൻ്റെ 25% തൂക ബാങ്ക് ലോൺ ആയി സ്വരൂപിക്കണം.
വിദഗ്ധ - അവിദഗ്ധ തൊഴിൽ മേഖലകളിൽ അവസരം ലഭിച്ച പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട യുവതീയുവാക്കൾക്ക് വിദേശത്തേക്കുള്ള യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകൾക്കുമായി ഒരു ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. അപേക്ഷകർ ഇന്ത്യൻ പാസ്പോർട്ട്,വിദേശ തൊഴിൽ ദാതാവിൽ നിന്നും തൊഴിൽ കരാർപത്രം, വിസ, എയർ ടിക്കറ്റ് എന്നിവ സഹിതം അപേക്ഷ അതാത് ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്.  വാർഷിക വരുമാനം 2,50,000/_ രൂപയിൽ താഴെ വരുമാനമുള്ളവർക്കും 20നും 50 നും മധ്യേ  പ്രായമുള്ളവർക്കും ആദ്യമായി വിദേശയാത്ര നടത്തുന്നവർക്കും മാത്രമാണ് അപേക്ഷിക്കുവാൻ അർഹത. ആദ്യയാത്ര നടത്തി രണ്ടു വർഷത്തിനുള്ളിൽ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ ധനസഹായത്തിനായി പരിഗണിക്കുകയുള്ളൂ,