പദ്ധതികൾ
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ആയ PM-AJAY പദ്ധതിയുടെ ഭാഗമായി, നൈപുണ്യ വികസനപരിശീലന പദ്ധതിയായി BWFS (Bird Worldwide Flight Services) എന്ന സ്ഥാപനം മുഖേന Airline Customer Executive എന്ന പരിശീലന പദ്ധതിയും, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള മുഖേന Certificate in PCB Design, Certified Blockchain Architect Programme, PG Diploma in Cyber Security എന്നീ മൂന്ന് പരിശീലന പദ്ധതികളും വകുപ്പ് നടപ്പിലാക്കി വരികയാണുള്ളു. കൂടാതെ, PM-AJAY (Grants-in-Aid) പദ്ധതിയുടെ Income Generation Activity ഘടകത്തിൽ ഉൾപ്പെട്ട കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷൻ സമർപ്പിച്ച 11 പദ്ധതികളും നിലവിൽ നടപ്പിലാക്കി വരുന്നു.
BWFS എന്ന സ്ഥാപനം മുഖേന നടപ്പിലാക്കുന്ന Airline Customer Executive പരിശീലനത്തിലൂടെ 2023-24, 2024-25 വർഷങ്ങളിൽ ഓരോ വർഷവും 50 എന്നിങ്ങനെ മൊത്തം 100 പേർ പരിശീലനം ലഭിച്ച, 88 പേർ (44+44) പരിശീലനം വിജയകരമായി പൂർത്തീകരിക്കുകയും സ്ഥാപനത്തിൽ ജോലി ലഭിക്കുകയും ചെയ്തു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി മുഖേന നടപ്പിലാക്കുന്ന Certificate in PCB Design, Certified Blockchain Architect Programme, PG Diploma in Cyber Security എന്നീ മൂന്ന് നൈപുണ്യ വികസന പരിശീലനങ്ങളിൽ 2023-24 അധ്യയന വർഷത്തിൽ 82 വിദ്യാർത്ഥികൾ പരിശീലനം വിജയകരമായി പൂർത്തീകരിച്ച,Certified Blockchain Architect Programme-ൽ 28 വിദ്യാർത്ഥികൾക്ക് Placement ലഭ്യമായിട്ടുണ്ട്.
PM-AJAY (Grants-in-Aid) പദ്ധതിയുടെ Income Generation Activity ഘടകത്തിൽ ഉൾപ്പെട്ട കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷൻ സമർപ്പിച്ച 11 പദ്ധതികളിൽ 669 പേർക്ക് 3,19,29,000 രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.