SCDD
Swipe

1. സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്(1 മുതൽ 10 ക്ലാസ് വരെ )

(a).ലംപ്സംഗ്രാന്റ്

സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/ജി വി രാജ സ്പോർട്സ് സ്കൂൾ/കേന്ദ്രീയ വിദ്യാലയങ്ങൾ/IHRD, ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ എന്നിവയ്ക്കു കീഴിലുള്ള ടെക്നിക്കൽ സ്കൂളുകൾ/ഡയറക്ടർ ഓഫ് ട്രെയിനിംഗ് തുടങ്ങിയവയുടെ കീഴിലുള്ള സ്കൂളുകൾ/സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ചുവടെ പറയും പ്രകാരം ലംപ്സംഗ്രാന്റ് അനുവദിക്കുന്നു.

1 to 4 Rs.750/-
5 to 7-Rs.900/-
8 to 10 Rs.1000/-
(പ്രതിവർഷം)

(b).എഡ്യൂക്കേഷൻ എയ്ഡഡ്

സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/ജി വി രാജ സ്പോർട്സ്സ്കൂൾ/IHRD, കിക്കൽ ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ എന്നിവയ്ക്കു കീഴിലുള്ള ടെക്നിക്കൽ സ്കൂളുകൾ/ഡയറക്ടർ ഓഫ് ട്രെയിനിംഗ് തുടങ്ങിയവയുടെ കീഴിലുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് അധ്യയന വർഷാരംഭത്തിലുണ്ടാകുന്ന പഠന സംബന്ധമായ പ്രാരംഭചെലവുകൾ, ഓൺലൈൻ പഠന സംബന്ധമായ ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി ചുവടെ പറയും പ്രകാരം ആനുകൂല്യം അനുവദിക്കുന്നു.

1 to 8 Rs. 2000/-
(പ്രതിവർഷം)

(c).ദുർബല വിഭാഗ സ്റ്റൈപ്പന്റ്

സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/ജി വി രാജ സ്പോർട്സ് സ്കൂൾ/IHRD, ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ എന്നിവയ്ക്കു കീഴിലുള്ള ടെക്നിക്കൽ സ്കൂളുകൾ/ഡയറക്ടർ ഓഫ് ട്രെയിനിംഗ് തുടങ്ങിയവയുടെ കീഴിലുള്ള സ്കൂളുകൾ/സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗങ്ങളിലെ ദുർബല സമുദായത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി ചുവടെ പറയും പ്രകാരം പ്രതിമാസ കണക്കിലുള്ള സ്റ്റൈപ്പന്റ് അനുവദിക്കുന്നു.

(d).ഫീസ് റീ-ഇംബേഴ്സസ്മെന്റ്

സംസ്ഥാനത്തെ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ചുവടെ ചേർക്കും പ്രകാരം ആനകുല്യം അനുവദിക്കുന്നു.

LP/UP - ₹1333/- (പ്രതിവർഷം) 
HS - 2000/- (പ്രതിവർഷം)

(e).വിദ്യാലയ വികാസ് നിധി

സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് കേന്ദ്രീയ വിദ്യാലയ സംഘതൻ നിശ്ചയിച്ചിട്ടുള്ള നിലവിലെ നിരക്കു പ്രകാരം കമ്പ്യൂട്ടർ ഫീസും വിദ്യാലയ വികാസ് നിധിയും അനുവദിക്കുന്നു.

1 to 2 - Rs.5000 (പ്രതിവർഷം) 
3 to 10 Rs.6000/- (പ്രതിവർഷം)

2.സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് 

(a).9-10 ക്ലാസ് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് (Central Prematric Scholarship -Component-1)

9-10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ നിശ്ചയിച്ച നിബന്ധനകളുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് നൽകി വരുന്ന സെൻ ട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി (Prematric Scholarship for SC Students Studying ind Class IX and X) 2022-23 വർഷം മുതൽ പുതുക്കിയ കേന്ദ്രമാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 40:60 സംസ്ഥാന-കേന്ദ്ര അനുപാതത്തിൽ നടപ്പിലാക്കി വരുന്നു. വരുമാന പരിധി 2,50,000/-. 

നിരക്കുകൾ 

Day scholar - Rs. 3500/- (yearly) Hosteller Rs. 7000/- (yearly)

(b).അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് (Central Prematric Scholarship - Component-II)

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻ ട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് [Prematric Scholarship Scheme for the children of Parents/Guardians engaged in unclean & hazardous occupation (Prematric Scholarship Component-I)) 2022-23 വർഷം മുതൽ പുതുക്കിയ കേന്ദ്രമാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 40:60 സംസ്ഥാന-കേന്ദ്ര അനുപാതത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. ജാതി/വരുമാന പരിധികളില്ല.

 നിരക്കുകൾ 

Day scholar - Class 1 to 10 Rs. 3500/- (yearly) 
Hosteller Class 3 to 10 Rs.8000/- (yearly)