പദ്ധതികൾ
പട്ടികജാതി നഗറുകളിലും സങ്കേതങ്ങളിലുമായി സംസ്ഥാനത്തൊട്ടാകെ 85 നഴ്സറി സ്കൂളുകൾ എൽ.കെ.ജി., യു.കെ.ജി. സമ്പ്രദായത്തിൽ വകുപ്പ് നടത്തിവരുന്നു. ഓരോ കുട്ടിക്കും പ്രതിദിന ഫീഡിംഗ് ചാർജ്ജും യൂണിഫോമും അടങ്ങുന്ന പഠനസാമഗ്രികളും നൽകുന്നു. (30 രൂപ പ്രതിദിന ഫീഡിംഗ് ചാർജ്, യൂണിഫോമിന് 600 രൂപ). ഓരോ നഴ്സറി  സ്കൂളിലും 30 കുട്ടികൾക്ക് പ്രവേശനം നൽകുന്നു. ഇതിൽ പൊതുവിഭാഗത്തിൽ നിന്നും 25% വരെ കുട്ടികൾക്ക് പ്രവേശനം നൽകുന്നുണ്ട്.
വകുപ്പിന്റെ നഴ്സറി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 500/- രൂപ ലംപ്സം  ഗ്രാന്റ്റ് നൽകുന്നു.