പദ്ധതികൾ
ഓരോ നിയോജക മണ്ഡലത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നതും ഇരുപത്തിയഞ്ചോ അതിലധികമോ പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്നതും വികസന പ്രവർത്തനങ്ങൾ ആവശ്യമുളളതുമായ 2 ഗ്രാമങ്ങളെ വീതം തെരഞ്ഞെടുത്ത് ഓരോ ഗ്രാമങ്ങളിലും 1കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ഓരോ സങ്കേതത്തിൻറേയും വികസനാവശ്യങ്ങൾ വിലയിരുത്തിയാണ് പദ്ധതി നിർവ്വഹണം നടപ്പാക്കുന്നത്. റോഡ് നിർമ്മാണം, വൈദ്യുതീകരണം, അഴുക്കുചാൽ നിർമ്മാണം, സോളാർ തെരുവ് വിളക്കുകൾ ,ബയോഗ്യാസ് പ്ലാൻറ്, ഭവനപുനരുദ്ധാരണം  എന്നിങ്ങനെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പരമാവധി 1 കോടി രൂപയാണ് ഈ പദ്ധതി പ്രകാരം ഒരു സങ്കേതത്തിനായി ചെലവഴിക്കുക. എംഎൽഎമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്  പദ്ധതി നിർവ്വഹണം.
വാർഷിക പദ്ധതിയിലെ പട്ടികജാതി ഉപപദ്ധതി പ്രകാരമുള്ള സ്കീമുകളുടെ വിഹിതത്തിൽ ഉണ്ടാകുന്ന നിർണ്ണാ യക വിടവുകൾ, മാനവവിഭവശേഷി വികസനം, അടിസ്ഥാനാവശ്യങ്ങൾ,സാമ്പത്തിക വികസനം തുടങ്ങിയവയ്ക്ക് പ്രത്യേക ഊന്നൽ നല്കി ക്കൊണ്ട് പ്രോജക്റ്റ് അധിഷ്ഠി തമായി നികത്തുന്നതിനായാണ് ഈ ഫണ്ട് മാറ്റി വയ്ക്കുന്നത്. മുൻ വർഷങ്ങളിൽ അനുമതി ലഭിച്ച പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള തുകയും ഈ പദ്ധതിയിലൂടെ കണ്ടെത്താവുന്നതാണ്. പട്ടികജാതി ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പദ്ധതി തുകയുടെ മൂന്നിലൊന്ന് ജില്ലകൾക്ക് അനുവദിച്ച് നൽകുന്നു ച്ച് . പട്ടികജാതി/പട്ടികവർഗ്ഗക്കാര്&zwjക്കുള്ള
ജില്ലാതലകമ്മിറ്റിയുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്&zwj ജില്ലകളില്&zwj 25 ലക്ഷം രൂപ വരെയുള്ള പദ്ധതികള്&zwjക്കുള്ള ഭരണാനുമതികള്&zwj നല്&zwjകാവുന്നതാണ്. 25 ലക്ഷം രൂപയില്&zwj അധികരിക്കുന്ന പദ്ധതികള്&zwjജില്ലാതലകമ്മിറ്റിയുടെ തീരമാനപ്രകാരം സംസ്ഥാനതല വര്&zwjക്കിംഗ് ഗ്രൂപ്പിന് സമര്&zwjപ്പിക്കുകയും വര്&zwjക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നടപ്പിലാക്കുകയും ചെയ്യുന്നു.
പട്ടികജാതി വിദ്യാർത്ഥികളുടേയും യുവാക്കളുടേയും ഉന്നമനം ലക്ഷ്യമാക്കി ആനുകാലിക വിജ്ഞാന സമ്പാദനത്തിനും മത്സരപരീക്ഷകൾക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനും സഹായകമാകുന്ന കേന്ദ്രങ്ങളാണ് വിജ്ഞാൻവാടികൾ. ഇൻറർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ, വായനശാല എന്നിവ സജ്ജീകരിച്ചുകൊണ്ട് പട്ടികജാതിസങ്കേതങ്ങളോടനുബന്ധിച്ചാണ് വിജ്ഞാൻവാടികൾ സ്ഥാപിക്കുന്നത്.   വിജ്ഞാൻവാടികളുടെ കാര്യക്ഷമമായ നടത്തിപ്പിന് 8000/- രൂപ പ്രതിമാസ ഹോണറേറിയം നിരക്കിൽ കോ-ഓർഡിനേറ്റർ മാരെ നിയമിച്ചിട്ടുണ്ട്.
സാസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 29 പട്ടികജാതി സങ്കേതങ്ങളോടനുബന്ധിച്ച് ഹോമിയോ ഹെൽത്ത് സെൻ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റർ ചുറ്റളവിൽ മറ്റ് ആരോ ഗ്യപരിപാലനകേന്ദ്രങ്ങളില്ലാത്ത പട്ടികജാതി സങ്കേതങ്ങളാണ് ഇതിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.