SCDD
Swipe

(a) ഇ-ഗ്രാൻറ്സ്

1. Post Matric Scholarship for SC Students CSS (Income Upto 2.5 lakhs)

2. Post Matric Scholarship for SC Students Non CSS (Income above 2.5 lakhs)

ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് ചുവടെ പറയുന്ന ഘടകങ്ങളുണ്ട്.

1. ഫീസ്

സർക്കാർ/യൂണിവേഴ്സിറ്റി/ഫി റെഗുലേറ്ററി കമ്മിറ്റി അംഗീകരിച്ച നിരക്കിലുള്ള ട്യൂഷൻ ഫീസ്, എക്സാം ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ ഉൾപ്പെട്ട തുക

2. സെൻട്രൽ അക്കാഡമിക് അലവൻസ്

CSS പരിധിയിൽ (കുടുംബവാർഷിക വരുമാനം 2.50 ലക്ഷത്തിൽ താഴെയുള്ളവ) കോഴ്സ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കുകൾ ചുവടെ പറയും പ്രകാരം അനുവദിക്കുന്നു.

കോഴ്സ് ഗ്രൂപ്പ്  
ഡേ സ്കോളർ ഹോസ്റ്റലർ

ഗ്രൂപ്പ് ഡേ സ്കോളർ ഹോസ്റ്റലർ
ഗ്രൂപ്പ് 1 13500 7000
ഗ്രൂപ്പ് 2 9500 6500
ഗ്രൂപ്പ് 3 6090 3000
ഗ്രൂപ്പ് 4 4000 2500
3. സ്റ്റേറ്റ് അക്കാഡമിക് അലവൻസ്

ഡേ സ്കോളർ - 8500/- (പ്രതി വർഷം) 
ഹോസ്റ്റലർ - 2000 (പ്രതി വർഷം)

4. ലംപ്സംഗ്രാന്റ്റ്

09.01.2020 തീയതിയിലെ സ.ഉ (അച്ചടി)01/2020/SCSTD പ്രകാരം ഒരോ കോഴ്സിനും നിശ്ചയിച്ച നിരക്ക് നൽകുന്നു.

5. അഡീഷണൽ സ്റ്റേറ്റ് അലവൻസ്

കേന്ദ്രാവിഷ്കൃത പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര നിരക്കിലുള്ള അക്കാഡമിക് അലവൻസാണ് (സെൻട്രൽ അക്കാഡമിക് അലവൻസ്) ലഭിക്കുന്നത്. ഇത് സംസ്ഥാനം നിശ്ചയിച്ചിട്ടുള്ള സ്റ്റേറ്റ് അക്കാഡമിക് അലവൻ സിനേക്കാൾ കുറവാകുന്ന പക്ഷം ശേഷിക്കുന്ന തുക അഡീഷണൽ സ്റ്റേറ്റ് അലവൻസ് എന്ന പേരിൽ സംസ്ഥാനം നൽകുന്നു.

6. ഹോസ്റ്റൽ ഫീസ്

പ്രതിമാസം 3500/- (സർക്കാർ/എയ്ഡഡ് സ്ഥാപനം) പ്രതിമാസം 4500/- (സ്വാശ്രയ സ്ഥാപനം)

7. ഫെല്ലോഷിപ്പ്

വർഷാവർഷം യു.ജി.സി അനുവദിക്കുന്ന തുകയുടെ 75% നിരക്ക്

(b) ഗവേഷക വിദ്യാർഥികൾക്കുള്ള ധനസഹായം

ഫെലോഷിപ്പ് നിരക്ക്

(1) Ph.D, M.Phil, M. Tech, Milit തുടങ്ങിയ കോഴ്സുകളിൽ യു. ജി. സി./ ഗേറ്റ് പാസാകാത്ത വിദ്യാർത്ഥികൾക്ക് യു. ജി. സി. കാലാകാലങ്ങളിൽ അനുവദിക്കുന്ന തുകയുടെ 75% നിരക്കിൽ ഫെലോഷിപ്പും കണ്ടിജന്റ് ഗ്രാൻന്റും സംസ്ഥാന ധനസഹായമായി അനുവദിക്കുന്നതാണ്. ഫെലോഷിപ്പ് കണ്ടിജൻ്റ് ഗ്രാൻ്റ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ. ഉ. ( അച്ചടി) നമ്പർ 2/2023/ പജ പവവിവ, തീയതി  05/01/2023 ഉത്തരവിലെ ഖണ്ഡിക E (1), (b) യിൽ പരാമർശിക്കുന്ന സ്റ്റേറ്റ് അക്കാഡമിക് അലവൻസ് ലഭിക്കുന്നതല്ല. കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിധിയിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര നിരക്കിലുള്ള അക്കാഡമിക് അലവൻസ് ലഭിക്കുന്നതിനാൽ പ്രസ്തുത വിദ്യാർത്ഥികളുടെ കണ്ടിജൻ്റ് ഗ്രാൻ്റ് തുക അക്കാഡമിക് അലവൻസിൽ ക്രമീകരിക്കുന്നതാണ്. 

(2) കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ പിഎച്ച്.ഡി, എം.ഫിൽ, എം.ടെക്, എം.ലിറ്റ് കോഴ്സുകളിൽ യുജിസി/ഗേറ്റ്/നെറ്റ് പാസാകാത്ത എസ്സി/എസ്ടി വിദ്യാർത്ഥികൾക്ക്, പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് നൽകുന്നതുപോലെ ഫെലോഷിപ്പിന്റെയും കണ്ടിജന്റ് ഗ്രാന്റിന്റെയും 75% ലഭിക്കും. യുജിസി/എഐസിടിഇ ഫെലോഷിപ്പ് നിരക്കുകൾ യുജിസി/എഐസിടിഇ അംഗീകൃത കോഴ്സുകൾക്ക് മാത്രമേ ബാധകമാകൂ. യുജിസി/എഐസിടിഇ അംഗീകരിക്കാത്ത മറ്റ് കോഴ്സുകൾക്ക് ഫെലോഷിപ്പ് നൽകില്ല.

(3) എം.ഫിൽ, പി. എച്ച്. ഡി. തുടങ്ങിയ കോഴ്സുകൾക്ക് പഠിക്കുന്നതും യു. ജി. സി. പാസാകാത്തവരുമായ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന തുകയുടെ 75% നിരക്കിൽ ഫെലോഷിപ്പും കണ്ടിജൻ്റ് ഗ്രാന്റും ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 40 വയസും, ആനുകൂല്യം ലഭിക്കുന്നതിനുള്ള ഉയർന്ന പ്രായം 45 വയസും ആണ്. 

(c) ഉന്നതി ഓവർസീസ് സ്കോളർഷിപ്പ്

വിദേശ രാജ്യങ്ങളിൽ പോസ്റ്റ് ഗ്രാജേറ്റ്, പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമയ്ക്ക് തത്തുല്യമായ പോസ്റ്റ് ഗ്രാജ്യേറ്റ് കോഴ്സ്, എം.ഫിൽ., പി.എച്ച്.ഡി. കോഴ്സുകൾക്ക് പഠിക്കുന്നതിന് വകുപ്പും സർക്കാർ ഏജൻസിയായ ODEPC യും ചേർന്ന് പദ്ധതി നടപ്പിലാക്കിവരുന്നു. വാർഷിക വരുമാനം 12 ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് സ്കോളർഷിപ്പ് തുകയായി പരമാവധി 25 ലക്ഷം രൂപയും, വാർഷിക വരുമാനം 12-20 ലക്ഷം രൂപയിൽ വരുന്നവർക്ക് ട്യൂഷൻ ഫീസായി 15 ലക്ഷം രൂപയും വിസ, വിമാന നിരക്ക്, ഹെൽത്ത് ഇൻഷ്വറൻസ് ജീവിത ചെലവ് ഇനത്തിൽ 5 ലക്ഷം രൂപയും ചേർത്ത് 20 ലക്ഷം രൂപയും, വാർഷിക വരുമാനം 20 ലക്ഷം രൂപയ്ക്കു മുകളിലുള്ളവർക്ക് ട്യൂഷൻ ഫീസ് 15 ലക്ഷം രൂപയും അനുവദിക്കും. ഇതിനായി https://scdd.kerala.gov.in/ യിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

(d) വിദൂര വിദ്യാഭ്യാസം/ സായാഹ്ന പഠനം

സംസ്ഥാന യൂണിവേഴ്സിറ്റികളിൽ, IGNOU എന്നിവ വഴിയുള്ള വിദൂര/ഓൺലൈൻ/പാർട്ട് ടൈം/ഈവനിംഗ് കോഴ്സുകൾക്ക് സ. ഉ. ( അച്ചടി) നമ്പർ 2/2023/പജ പവവിവ, തീയതി  05/01/2023 ഉത്തരവിലെ ഖണ്ഡിക E (1), (a) പ്രകാരമുള്ള ഫീസ് മാത്രമേ ലഭിക്കുകയുള്ളൂ. ഖണ്ഡിക E (1), (b) പ്രകാരമുള്ള സംസ്ഥാന അക്കാഡമിക് അലവൻസിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

(e)പാരലൽ കോളേജ് പഠനത്തിനുള്ള ധനസഹായം

സർക്കാർ/ എയ്ഡഡ്  സ്ഥാപനങ്ങളിൽ പ്ലസ്ടു , ഡിഗ്രി, പി.ജി, കോഴ്സുകളിൽ പ്രവേശനം ലഭിക്കാത്ത പട്ടികജാതി/ മറ്റർഹ വിഭാഗം വിദ്യാർത്ഥികൾക്ക് പാരലൽ കോളേജ് പഠനത്തിന് റഗുലർ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ നിരക്കിൽ ലംപ്സം ഗ്രാൻ്റ്, സ്റ്റൈപ്പന്റ്, ട്യൂഷൻ ഫീ സ്, പരീക്ഷാ ഫീസ് എന്നിവ നൽകുന്നു. അപേക്ഷ ബ്ലോക്ക്/മുനിസിപ്പൽ/ കോർപ്പറേഷൻ പട്ടിക ജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കുക.