SCDD
Swipe

പട്ടികജാതിയിലെ ദുർബല വിഭാഗങ്ങളായ കള്ളാടി, നായാടി, വേടൻ, അരുന്ധതിയാർ, ചക്ലിയൻ എന്നീ വിഭാഗങ്ങളുടെ ഉന്നമനത്തിനും പുനരധിവാസത്തിനുമായി ദുർബല വിഭാഗ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി, കൃഷിഭൂമി, ഭവനം, ഭവനപുനരുദ്ധാരണം, പഠനമുറി, ടോയ്ലെറ്റ്, സ്വയം തൊഴിൽ സബ്സിഡി കോളനി നവീകരണം എന്നിവയ്ക്ക് ധനസഹായം അനുവദിച്ചു വരുന്നു. ഒരു ലക്ഷം രൂപ വാർഷിക കുടുംബ വരുമാന പരിധിയിലുള്ള ദുർബല വിഭാഗങ്ങൾക്ക് ഒരോ പദ്ധതിയുടെയും മാനദണ്ഡങ്ങൾക്കനുസൃതമായ അർഹതയുടെ അടിസ്ഥാനത്തിൽ ആനുകൂല്യം അനുവദിച്ചു വരുന്നു.

(a) ഭൂരഹിത പുനരധിവാസ പദ്ധതി (ഭവന നിർമ്മാണത്തിന് സ്ഥലം വാങ്ങൽ)

ലൈഫ് ലിസ്റ്റിൽ പേരുള്ള ഗുണഭോക്താവ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:
  • അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ രേഖ
  • റേഷൻകാർഡിൻ്റെ പകർപ്പ്
  • ജാതി വരുമാന സർട്ടിഫിക്കറ്റുകൾ
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം
  • ഭൂഉടമയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൻ്റെ പാസ് ബുക്കിന്റെ പകർപ്പ്
  • സ്വന്തമായോ കുടുംബവിഹിതമായോ ഭൂമി ലഭിക്കുവാനിടയില്ല എന്ന സാക്ഷ്യപത്രം
  • ഗ്രാമപഞ്ചായത്ത് പരിധി - 5 സെൻ്റ് ഭൂമി വാങ്ങുന്നതിനായി ₹5,00,000
  • മുനിസിപ്പാലിറ്റി പരിധി - 3 സെൻ്റ് ഭൂമിയ്ക്ക് ₹6,00,000
  • കോർപ്പറേഷൻ പരിധി - 3 സെൻ്റ് ഭൂമിയ്ക്ക് ₹7,50,000
  • പ്രായപരിധി - 70 വയസ്സ്
  • 70 വയസ്സിന് മുകളിലുള്ള, ഒറ്റപ്പെട്ട് കഴിയുന്നവരും നിരാലംബരുമായ അപേക്ഷകർക്ക് ആനുകൂല്യം ലഭിക്കും. നിലവിലുള്ള മാനദണ്ഡങ്ങൾ ബാധകം.

 

(b) ഭവന നിർമ്മാണ പദ്ധതി

  • ലൈഫ് മിഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരായിരിക്കണം
  • സ്വന്തം പേരിലോ ഭാര്യ/ഭർത്താവിൻ്റെ പേരിലോ ഭൂമിയുള്ളവർക്കാണ് അർഹത
  • ധനസഹായം 4 ഗഡുക്കളായി (15%, 30%, 40%, 15%) നൽകേണ്ടതാണ്
  • വീടിന്റെ മേൽക്കൂര കോൺക്രിറ്റ് ചെയ്ത് വാസയോഗ്യമാക്കിയതിന് ശേഷം മാത്രമേ അവസാന ഗഡു അനുവദിക്കാവൂ

 

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:

 

  • തിരിച്ചറിയൽ രേഖയും റേഷൻകാർഡും
  • ജാതി വരുമാന സർട്ടിഫിക്കറ്റുകൾ
  • കൈവശാവകാശ സർട്ടിഫിക്കറ്റ്
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം
  • ഗുണഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിൻ്റെ പാസ് ബുക്കിന്റെ പകർപ്പ്
  • ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
  • ധനസഹായ തുക ₹6,00,000

 

(c) ഭവന പുനരുദ്ധാരണ പദ്ധതി

  • ധനസഹായ തുക പരമാവധി ₹2,50,000
  • 5 വർഷത്തിനുള്ളിൽ സമാന സഹായം ലഭിച്ചവരാകരുത്
  • സ്വന്തം പേരിലോ ഭാര്യ/ഭർത്താവിൻ്റെ പേരിലോ ഉള്ള ഭവനത്തിനാണ് അർഹത
  • മേൽക്കൂര, ചുമർ, ഫ്ലോറിംഗ്, അടുക്കള, ഇലക്ട്രിക്കൽ, പ്ലംബിംഗ്, ടോയ്ലെറ്റ് എന്നിവ പുനരുദ്ധാരണമായി ഉൾപ്പെടുത്താം

 

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:

 

  • തിരിച്ചറിയൽ രേഖയും റേഷൻകാർഡും
  • ജാതി വരുമാന സർട്ടിഫിക്കറ്റുകൾ
  • വീടിന്റെ കാലപ്പഴക്കം സംബന്ധിച്ച രേഖകൾ
  • പ്രോജക്ട് റിപ്പോർട്ട്
  • ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്

 

(d) പഠനമുറി

  • ധനസഹായ തുക ₹3,00,000
  • 5 മുതൽ 12 വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ആനുകൂല്യം

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:

  • തിരിച്ചറിയൽ രേഖയും റേഷൻകാർഡും
  • ജാതി വരുമാന സർട്ടിഫിക്കറ്റുകൾ
  • ഉടമസ്ഥാവകാശ/കൈവശാവകാശ സാക്ഷ്യപത്രം
  • ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്
  • വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം
  • തദ്ദേശ സ്ഥാപനത്തിൽ നിന്നും ധനസഹായം ലഭിച്ചിട്ടില്ലായെന്ന സാക്ഷ്യപത്രം

 

(e) കൃഷിഭൂമി വാങ്ങുന്നതിനുള്ള ധനസഹായം

  • പരമാവധി ₹10,00,000
  • സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ 10 സെൻ്റിലധികം ഭൂമിയില്ലായിരിക്കണം
  • വിവാഹിതരും 60 വയസ്സിനു താഴെയുമായിരിക്കണം
  • സ്ഥിരം ജോലി ഇല്ലാത്തവരും കൃഷി തൊഴിൽ ആഗ്രഹിക്കുന്നവരുമായിരിക്കണം
  • കുറഞ്ഞത് 25 സെൻ്റ് കൃഷിയ്ക്ക് യോഗ്യമായ ഭൂമി വാങ്ങണം

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:

  • തിരിച്ചറിയൽ രേഖയും റേഷൻകാർഡും
  • ജാതി വരുമാന സർട്ടിഫിക്കറ്റുകൾ
  • ഭൂമി സംബന്ധിച്ച റവന്യൂ അധികാരികളുടെ സാക്ഷ്യപത്രം

 

(f) സ്വയം തൊഴിൽ സഹായം

  • വ്യക്തിഗത ധനസഹായം പരമാവധി ₹3,00,000
  • അംഗീകരിച്ച പ്രോജക്ട് റിപ്പോർട്ട് ആവശ്യമാണ്
  • ബാങ്ക് വായ്പയുള്ളവർക്ക് സബ്സിഡി വായ്പ അക്കൗണ്ടിലേയ്ക്ക് അനുവദിക്കും
  • വായ്പയില്ലാത്തവർക്ക് 50% മുൻകൂർ അനുവദിച്ച് ബാക്കി ചെലവിന്റെ തെളിവുകൾക്കു ശേഷം നൽകും
  • പ്രായപരിധി 18 മുതൽ 50 വരെ
  • വാർഷിക കുടുംബവരുമാനം ₹1,00,000ൽ താഴെ ആയിരിക്കണം
ഗ്രൂപ്പ് സംരംഭം
  • പരമാവധി ₹5,00,000 സബ്സിഡി
  • ഒരു ഗ്രൂപ്പിൽ കുറഞ്ഞത് 5 പേർ
  • സൊസൈറ്റി ആക്ട് പ്രകാരമോ കുടുംബശ്രീ യൂണിറ്റായോ രജിസ്റ്റർ ചെയ്ത സംഘം ആയിരിക്കണം
  • പ്രായപരിധി 18&ndash60 വയസ്

 

(g) ടോയ്ലെറ്റ് നിർമ്മാണം

  • ധനസഹായ തുക ₹40,000
  • സെപ്റ്റിക് ടാങ്കോടുകൂടിയ ടോയ്ലെറ്റ് ഇല്ലാത്തവർക്ക് മാത്രമാണ് അർഹത
  • ധനസഹായം രണ്ട് ഗഡുക്കളായി അനുവദിക്കും

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:

  • തിരിച്ചറിയൽ രേഖയും റേഷൻകാർഡും
  • ജാതി വരുമാന സർട്ടിഫിക്കറ്റുകൾ
  • ഉടമസ്ഥാവകാശ/കൈവശാവകാശ സർട്ടിഫിക്കറ്റ്
  • ബാങ്ക് പാസ് ബുക്ക് പകർപ്പ്
  • തദ്ദേശസ്ഥാപനത്തിൽ നിന്നുള്ള ധനസഹായം ലഭിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റ്

 

(h) നഗർ നവീകരണം

കുടിവെള്ളം, വൈദ്യുതി, വീടുകളുടെ നവീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തി 1 കോടി രൂപ പരിധിയിൽ നടപ്പാക്കുന്നു.

  • അംബേദ്കർ ഗ്രാമ വികസന പദ്ധതി മാതൃകയിൽ നടപ്പാക്കുന്നു
  • ഭൂരിഭാഗം ഗുണഭോക്താക്കളും പട്ടികജാതിയിലെ ദുർബല വിഭാഗത്തിൽപ്പെട്ടവരായിരിക്കണം

 

(i) നൈപുണ്യ പരിശീലനം

  • തൊഴിൽ/സംരംഭകത്വ പരിശീലനം ലഭിക്കും
  • പ്രായപരിധി 18 മുതൽ 40 വരെ
  • സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നായിരിക്കണം പരിശീലനം