പദ്ധതികൾ
വിവിധ പരീക്ഷകൾക്ക് ഉയർന്ന മാർക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹനമായി ക്യാഷ് അവാർഡ് നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി ചുവടെ ചേർക്കുന്ന നിരക്കുകൾ പ്രകാരം അനുവദിച്ച വരുന്നു.
| കോഴ്സ് | (A+ അല്ലെങ്കിൽ A ഗ്രേഡ്, 80% - 100%) | (B ഗ്രേഡ്, 60% - 79%) |
|---|---|---|
|   | ഡിസ്റ്റിങ്ക്ഷൻ | ഫസ്റ്റ് ക്ലാസ് |
| എസ്.എസ്.എൽ.സി | ₹4000/- | ₹2500/- |
| പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ടി.ടി.സി, പോളിടെക്നിക് | ₹6000/- | ₹3500/- |
| അണ്ടർഗ്രാജ്വേറ്റ് കോഴ്സുകൾ | ₹7500/- | ₹5000/- |
| പ്രൊഫഷണൽ അണ്ടർഗ്രാജ്വേറ്റ് കോഴ്സുകൾ | ₹9000/- | ₹7500/- |
| പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ / ഉയർന്നത് | ₹10000/- | ₹7000/- |
| പ്രൊഫഷണൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ | ₹12000/- | ₹9000/- |
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ തൽപരരായവരും എന്നാൽ കുടുംബപരവും സാമ്പത്തികമായുമുള്ള പിന്നാക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കുവാൻ കഴിയാത്തവരുമായ  പട്ടികജാതി വിദ്യാർത്ഥികൾക്ക്   പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ്റ് സ്കോളർഷിപ്പ് പദ്ധതി. പദ്ധതിയുടെ നിരക്കുകൾ ചുവടെ ചേർക്കുന്നു.
5 to 7-Rs. 5000/-
8 to 10 Rs. 5500/-
(പ്രതിവർഷം)
സംസ്ഥാനത്ത് ഹയർ സെക്കൻ്ററി, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകൾ എന്നിവ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന പഠനയാത്രയിൽ പങ്കെടുക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പരമാവധി ചെലവ് 4,000 രൂപയായി നിജപ്പെടുത്തി, സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും തുക അനുവദിക്കുന്നു.
1-ാം വർഷ എം.ബി.ബി.എസ്, ബി.ഡി.എസ് വിദ്യാർത്ഥികൾക്ക് സ്റ്റെതസ്കോപ്പ് വാങ്ങുന്നതിന് ധനസഹായമായി 5,800/- രൂപ നൽകുന്നു. അപേക്ഷ സ്ഥാപനമേധാവി മുഖേന അതത് ജില്ലാ പട്ടികജാതി വികസന ആഫീസിൽ സമർപ്പിക്കേണ്ടതാണ്.
പട്ടികജാതി വികസന വകുപ്പിൽ നിന്നും വിദ്യാഭ്യാസാനുകൂല്യം നൽകുന്ന ചുവടെ ചേർത്തിട്ടുള്ള കോഴ്സുകൾക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് വാങ്ങുന്നതിനായി  ധനസഹായം അനുവദിക്കുന്നത്
 
 
സംസ്ഥാനത്തെ വിവിധ അംഗീകൃത കോളേജുകളിൽ നൃത്ത സംഗീത വിഷയങ്ങളിൽ ബിത ബിരുദാനന്തര കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ആടയാഭരണങ്ങളും വാദ്യോപകരണങ്ങളും വാങ്ങുന്നതിനായി ധനസഹായം നൽകുന്ന പദ്ധതി.
| ഉപകരണം | തുക (₹) |
|---|---|
| ശ്രുതി ബോക്സ് | 3600 |
| വീണ | 15000 |
| വയലിൻ | 3500 |
| മൃദംഗം | 10000 |
| ചെണ്ട | 16000 |
| മദ്ദളം | 23000 |
| മിഴാവ് | 20000 |
| തിമില | 13500 |
 
എഞ്ചിനീയറിംഗ്/മെഡിക്കൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ചവർക്ക് പ്രാരംഭ ചെലവുകൾക്ക് തുക അനുവദിക്കുന്നു. നിരക്ക്:
മെഡിക്കൽ - 10,000/- എഞ്ചിനീയറിംഗ്- 5,000/-
അഡ്മിഷൻ നേടിയത് സംബന്ധിച്ച രേഖ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ സ്ഥാപനമേധാവി മുഖേന അതത് ജില്ലാ പട്ടികജാതി വികസന ആഫീസിൽ ലഭ്യമാക്കേണ്ടതാണ്. വരുമാന പരിധി 1,00,000/- രൂപ.
പിഎസ്സി ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകൾക്ക് പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി വകുപ്പിന്റെ കീഴിലുള്ള പ്രീ-എക്സാമിനേഷൻ ട്രെയിനിങ്  സെന്ററുകൾ മുഖേന പരിശീലനം നൽകിവരുന്നു.