പദ്ധതികൾ
പട്ടികജാതി വിഭാത്തിൽപ്പെട്ട ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളതും അല്ലാത്തവരുമായ തൊഴിൽ രഹിതരായവർക്ക് വിവിധ മേഖലകളിൽ തൊഴിൽ ഉറപ്പാക്കുന്നതിന് വകുപ്പ് നൈപുണ്യ പരിശീലന പരിപാടികൾ നടപ്പിലാക്കിവരുന്നുണ്ട്.വിവര സാങ്കേതികം,ഇലക്ട്രിക്കൽ ,ഇലക്ട്രോണിക്സ് ,ഓട്ടോമൊബൈൽ ,ഹോട്ടൽ മാനേജ്മെ ന്റ് ,ഏവിയേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് ഉതകുന്ന പരിശീലനങ്ങൾ നൽകുന്ന പദ്ധതികൾ നടപ്പിലാക്കിവരുന്നു . ഇത്തരം നൈപുണ്യ വികസന പരിപാടികൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പരിശീലന സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വ്യവസായ മേഖലകളിൽ പ്ലേസ്മെന്റും പദ്ധതി പ്രകാരം ഉറപ്പാക്കുന്നുണ്ട് .സർക്കാർ സ്ഥാപങ്ങൾ / സർക്കാർ ഏജൻസികളുടെ അംഗീകാരം ഉള്ള സ്ഥാപങ്ങളെയാണ് പ്രധാനമായും പരിശീലന സ്ഥാപങ്ങളായി കണ്ടെത്തുന്നത് ,കൂടതെ നൂതന തൊഴിൽ സാദ്ധ്യതകൾ ലഭ്യമാക്കുന്ന പരിശീലനങ്ങൾ പ്രയോജനകരമായി കണ്ടെത്തുന്ന പക്ഷം സർക്കാർ ഇതര സ്ഥാപങ്ങളുടെ ട്രാക്ക് റിക്കോർഡ് പരിശോധിച്ച ശേഷം ആയതും വകുപ്പ് മുഖേന നൽകിവരുന്നു .