പദ്ധതികൾ
വിദ്യാസമ്പന്നരായ പട്ടികജാതിയിൽപ്പെട്ട യുവതീയുവാക്കൾക്ക് കൃത്യമായ പ്രായോഗിക പരിശീലനം ലഭിക്കാത്തതിനാൽ സർക്കാർ, സ്വകാര്യ മേഖലകളിലെ മികവാർന്ന തൊഴിൽ മേഖ ലകളിൽ എത്തിപ്പെടാതെ പോകുന്ന അവസ്ഥയിൽ തൊഴിൽ നേടുന്നതിന് പ്രായോഗിക പരിജ്ഞാനം അനുഭവജ്ഞാനം എന്നിവ ലഭ്യമാക്കുന്നതിന് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് TRACE. പദ്ധതിയുടെ വിശദാംശം ചുവടെ ചേർക്കുന്നു 
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ കാര്യക്ഷമമായും സമയബന്ധിതമായും ഗുണഭോക്താക്കൾക്കിടയിൽ എത്തിക്കുന്നതിനും പട്ടികജാതി വിഭാഗക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നൽകി വരുന്ന സേവനങ്ങളെ സംബന്ധിച്ച് ഗുണഭോക്താക്കളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് എസ്.സി പ്രൊമോട്ടർമാരെ നിയമിക്കുന്നത്. പട്ടികജാതി വികസന വകുപ്പിന് കീഴിൽ നിലവിൽ 1216 എസ്.സി പ്രൊമോട്ടർമാരാണ് നിലവിലുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ നഗരസഭകളിൽ മൂന്നും പ്രൊമോട്ടർമാരാണുള്ളത്
സിവിൽ എഞ്ചിനീയറിങ്ങിൽ Diploma/B.Tech/ITI/Nursing/Para Medical പഠനം പൂർത്തിയാ ക്കിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകി അവർക്ക് മികച്ച തൊഴിലുകൾ സംപ്രാപ്തമാക്കുന്നതിന് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പിലാക്കി യിട്ടുള്ള പദ്ധതിയാണ്. എഞ്ചിനീയറിംഗിൽ 300 പേർക്ക് ഇത്തരത്തിൽ ട്രെയിനിങ് നൽകുന്നു..
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതിയുവാക്കളെ വകുപ്പിന്റെ പദ്ധതികളുടെ നിർവ്വഹണത്തിൽ പങ്കാളികളാക്കി ജോലി പരിചയം ആർജ്ജിക്കുന്നതിനും വികസന പദ്ധതികൾ അവസരമൊരുക്കുന്ന നൂതന പരിശീലന പദ്ധതിയാണ്. കൂടുതൽ ഫലപ്രദമാക്കുന്നതിനും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ള 60 യുവതി യുവാക്കളെയാണ് ഇത്തരത്തിൽ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ ജ്വാലയുടെ ഭാഗമായി പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിൻ്റെ പരിധിയിൽ വരുന്ന കേസുകളിൽ ആവശ്യമായ നിയമ സഹായം ഒരുക്കുന്നതിനും നിയമം ശക്തമായും ഫലപ്രദമായും നടപ്പിലാക്കുന്നതിനു ഭരണ നിയമ സംവിധാനങ്ങളെ സഹായിക്കുന്നതിനും നിയമബിരുദധാരികളായി എൻറോൾ ചെയ്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളെ അഡ്വക്കേറ്റ് ജനറൽ ഓഫീസിലും, ജില്ലാ കോടതികളിലും, സ്പെഷ്യൽ കോടതികളിലും ഗവൺമെന്റ്റ് പ്ലീഡർമാരുടെ കീഴിൽ ലീഗൽ അസിസ്റ്റൻ്റ്മാരായി പരിശീലനം നൽകുന്ന പദ്ധതിയാണ്. 69 ലീഗൽ അസിസ്റ്റൻ്റ്മാരെയാണ് ഇത്തരത്തിൽ നിയമിക്കുന്നത്.
പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവതീയുവാക്കൾക്ക് ഓഫീസ് ജോലികളിൽ പരിശീലനം നൽകി അവരുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനും അതുവഴി മറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നതിന് പ്രാപ്തരാക്കുകയുമെന്ന ലക്ഷ്യത്തോടുകൂടി ഒരു തൊഴിൽ പരിശീലന പദ്ധതി എന്ന നിലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ നടപ്പിലാക്കിവരുന്ന പദ്ധതിയാണ്. ബ്ലോക്ക്/ നഗരസഭാ പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസുകളിലുമായി ആകെ 225 Instagram പരിശീലനം നൽകുന്നത്.
കേരള സർക്കാരിന്റെ ആരോഗ്യവകുപ്പിൻ്റെ കീഴിലുള്ള ആശുപത്രികളിലും പാലക്കാട് മെഡി ക്കൽ കോളേജിലും പട്ടികജാതി വിഭാഗത്തിൽപ്പെട്ട നഴ്സിംഗ് ബിരുദ/ഡിപ്ലോമാധാരികളായ 624 യുവതീയുവാക്കളെ നഴ്സിംഗ് അപ്രൻ്റിസായും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച പാരാ മെഡിക്കൽ കോഴ്സുകൾ പാസ്സായ 174 യുവതീയുവാക്കളെ പാരാ മെഡി ക്കൽ അപ്രന്റ്റിസായും 2 വർഷത്തേക്ക് നിയമിക്കുന്ന പദ്ധതി. ആരോഗ്യ മേഖലയിൽ പ്രായോ ഗിക പരിശീലനം നൽകി മികവുറ്റ ജോലികൾ കരസ്ഥമാക്കുന്നതിന് പ്രാപ്തരാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.