പദ്ധതികൾ
വ്യക്തികൾക്ക് മുന്ന് ലക്ഷം വരെയുള്ള വായ്‌പകൾക്ക് വായ്‌പാ തുകയുടെ 1/3 സബ്സിഡി അനുവദിക്കുന്ന ഈ പദ്ധതി ബാങ്കുകളുമായി ചേർന്ന് നടപ്പിലാക്കുന്നു. ബാങ്ക് അംഗീകരിക്കുന്ന ഏത് സ്വയംതൊഴിൽ സംരംഭവും തുടങ്ങാം. പ്രായം 18-50, വിദ്യാഭ്യാസ യോഗ്യത 7-ാം ക്ലാസ്സ്, വരുമാന പരിധി ബാധകമല്ല. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, പദ്ധതി റിപ്പോർട്ട്, റേഷൻകാർഡ് പകർപ്പ്, തിരിച്ചറിയൽ കാർഡ് പകർപ്പ്, എസ്.ജി.എസ്.വൈ ലോൺ വാങ്ങിയിട്ടില്ല എന്ന ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബ്ലോക്ക്/ മുനിസിപ്പൽ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് നൽകുക.